വൈദ്യുതിയും വെള്ളവും പോലെ ഇപ്പോള്‍ ഇൻറർനെറ്റ് വൈഫൈ സൗകര്യവും അടിസ്ഥാന ആവശ്യമായി മാറുന്നു. മിക്ക ഇൻറർനെറ്റ് സേവനദാതാക്കളും ബേസിക് മോഡം/ റൂട്ടർ ആണ് തൊടാനാകാത്ത ഭാഗങ്ങളിൽ സ്ഥാപിച്ചുപോകുന്നത്. വീട്ടിലെ വൈഫൈയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും:
undefined
1. വൈഫൈ മോഡം/ റൂട്ടർ വീടിൻ്റെ മധ്യഭാഗത്ത് സ്ഥാപിക്കുക
വൈഫൈ മോഡം/ റൂട്ടർ വീടിൻ്റെ മധ്യഭാഗത്ത് സ്ഥാപിക്കുക. ബുദ്ധിപരമായി ഇത് സ്ഥാപിക്കുന്നത് വീടനകത്ത് സിഗ്നൽ ഒരുപോലെ ലഭിക്കുന്നതിന് സഹായകമാകും. കാഴ്ചപ്പുറത്ത് തന്നെ ഇവ സ്ഥാപിക്കുക. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനം മോഡത്തിന്റെ പ്രവർത്തനത്തിന് പ്രതിബന്ധമാകാതെ സൂക്ഷിക്കണം.
2 . ഉപകരണങ്ങളുടെ എണ്ണം കുറക്കുക
നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിൽ വരുമ്പോൾ പലപ്പോഴും നിങ്ങളുടെ വൈഫൈ പാസ്‌വേഡ് ചോദിക്കാനുളള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രൈമറി പാസ്‌വേഡ് നൽകാൻ താൽപര്യമില്ലെങ്കിൽ അവർക്ക് വേണ്ടി നിങ്ങൾക്ക് ഒരു ഗസ്റ്റ് പാസ്‌വേഡ് രൂപപ്പെടുത്താം. അത് നിങ്ങളുടെ സെക്യുരിറ്റിയും ഉറപ്പാക്കും. ചില ഉപകരണങ്ങളെ നിങ്ങളുടെ വൈഫൈ ഉപയോഗത്തിൽ നിന്ന് ബ്ലോക്ക് ചെയ്യാനുളള ഓപ്ഷനുമുണ്ട്.
3.റിപ്പീറ്റർ മികച്ച കവറേജിന്
നിങ്ങൾ താമസിക്കുന്നത് ഒരു മുറിയിലോ സ്റ്റുഡിയോ അപാർട്മെൻറിലോ അല്ലെങ്കിൽ നിങ്ങൾക്ക് ലഭ്യമാക്കിയിട്ടുള്ള റൂട്ടർ വീട്ടിൽ ഒന്നടങ്കം കവറേജ് സാധ്യമായെന്ന് വരില്ല. ഇത്തരം സന്ദർഭങ്ങളിൽ റിപ്പീറ്റർ ഉപയോഗിച്ചാൽ സിഗ്നൽ ശക്തിപ്പെടുത്തുകയും മികച്ച കവറേജ് ലഭ്യമാക്കുകയും ചെയ്യും.
4.ഇടവേളകിൽ പാസ്‌വേഡ് മാറ്റുക
നിങ്ങൾ എപ്പോഴെങ്കിലും പാസ്‌വേഡ് വീട്ടിൽ വന്ന സുഹൃത്തുക്കൾക്കോ അയൽവാസികൾക്കോ കൈമാറിയിട്ടുണ്ടെങ്കിൽ ഭാവിയിൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അത് നിങ്ങളുടെ വൈഫൈ സ്പീഡ് കുറക്കാനും വഴിവെക്കും. ഇതൊഴിവാക്കാൻ കൃതമായ ഇടവേളകളിൽ പാസ്‌വേഡ് മാറ്റുകയാണ് പോംവഴി.
5.യു.എസ്.ബി റൗട്ടർ ഉപയോഗിക്കുക
നിങ്ങളുടെ റൂട്ടറിൽ യു.എസ്.ബി പോർട് ഉണ്ടോയെന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ റൂട്ടറിന് വൈഫൈ സിഗ്നൽ പ്രക്ഷേപണം ചെയ്യുന്നതിനപ്പുറം ചെയ്യാൻ കഴിയും. ഇത് റൂട്ടർ മോഡലിനെ ആശ്രയിച്ചാണിരിക്കുന്നത്. യു.എസ്.ബി പോർട് എക്സേറ്റണൽ ഹാർഡ് ഡിസ്കിലേക്ക് കണക്ട് ചെയ്യാൻ കഴിയും. വൈഫൈയിൽ കണക്ട് ചെയ്ത ഉപകരണങ്ങൾക്കിടയിൽ ഉള്ളടക്ക(content) കൈമാറ്റത്തിന് ഇത് സഹായിക്കും. പ്രിൻ്റിലേക്ക് വയർലെസ് രീതിയിൽ കണക്ട് ചെയ്യാനും ഇത് സഹായിക്കും.