എംആര്‍ഐ സ്കാനിംഗ് ചിലവ് 90 ശതമാനം കുറയ്ക്കുന്ന കണ്ടുപിടുത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്‌ഞര്‍

By Web Desk  |  First Published Dec 9, 2016, 8:59 AM IST

മുംബൈ: ഇന്ന് ആരോഗ്യ രംഗത്ത് ഏറ്റവും ചിലവേറിയ കാര്യങ്ങളില്‍ ഒന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള സ്കാനിംഗുകളാണ്. അത്തരത്തില്‍ ഒരു സ്കാനിംഗാണ് എംആർഐ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ്). എന്നാല്‍ ഇപ്പോള്‍ ഉള്ള എംആർഐ സ്കാനിംഗ് മെഷീന്‍റെ വില 90 ശതമാനത്തില്‍ ഏറെ കുറയ്ക്കാൻ സാധിക്കുന്നതാണ് മുംബൈ ടാറ്റ ഇന്‍സ്റ്റ്യൂട്ടിലെ ശാസ്ത്രജ്‌ഞരുടെ കണ്ടുപിടിത്തം. 

പുതിയ ലക്കം ’സയൻസ്’ ജേർണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബിസ്മത്ത് ലോഹത്തിന്റെ അതിചാലക സ്വഭാവം കണ്ടെത്തുകയും തെളിയിക്കുകയുമാണ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ എസ്.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ചെയ്തത്. ഊർജനഷ്‌ടമോ തടസമോ ഇല്ലാതെ ഒരു പദാർഥത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന അവസ്‌ഥയാണ് അതിചാലകത എന്ന് പറയുന്നത്. 

Latest Videos

undefined

ബിസ്മത്തിന് അതിചാലക സ്വഭാവമുണ്ടെന്ന് 1954 ൽ ഡബ്ല്യു.ബുക്കൽ, ആർ.ഹിൽഷ്ച് എന്നീ ഗവേഷകർ കണ്ടെത്തിയിരുന്നു. ഡോ.രാമകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടുപിടിത്തം ഈ പഴയ നിയമത്തെ തിരുത്തിയെഴുതുന്നതാണ്.

ശരീരത്തിന്‍റെ ആന്തരഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാനും രോഗനിർണയത്തിനും ഉപയോഗിക്കുന്ന എംആർഐ മെഷീനുകൾക്ക് നിലവിൽ പത്തു കോടി രൂപയ്ക്കടുത്താണ് വില. പുതിയ കണ്ടുപിടിത്തം പ്രാബല്യത്തിൽവന്നാൽ എംആർഐ മെഷീനുകളുടെ വിലയിൽ കുറവ് വരുത്താൻ കഴിയും. 

click me!