ഗായികയും അവതാരകയുമായ അമൃത സുരേഷ്, സഹോദരിയും നടിയുമായ അഭിരാമി സുരേഷിന് ഹൃദ്യമായ പിറന്നാൾ ആശംസകൾ നേർന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
കൊച്ചി: അമൃത സുരേഷും അഭിരാമി സുരേഷും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. വിവാഹ മോചനത്തെക്കുറിച്ചുള്ള അമൃതയുടെ തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. മകളായ പാപ്പു താന്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയായിരുന്നു അമൃതയും വീഡിയോ ചെയ്തത്. മകളെ പറഞ്ഞ് പഠിപ്പിച്ച് ചെയ്യിച്ചതാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. അവള്‍ സ്വന്തമായി വ്‌ളോഗൊക്കെ ചെയ്യുന്നതാണ്, അമ്മൂമ്മയ്‌ക്കൊപ്പമായി യൂട്യൂബ് ചാനലുമായി സജീവമാണ് പാപ്പു. എനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് വന്നതാണെന്ന് അഭിരാമിയും വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ അഭിരാമിയുടെ പിറന്നാള്‍ ദിനത്തില്‍ അമൃത പങ്കുവെച്ച വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക് എന്നായിരുന്നു അമൃത കുറിച്ചത്. അഭിരാമിയെ ചേര്‍ത്തുപിടിച്ച് ഉമ്മ വെക്കുന്ന വീഡിയോയും പങ്കുവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. അടുത്തറിയുന്നവര്‍ക്ക് മനസിലാവും നിങ്ങളെത്ര നല്ലവരാണെന്ന്, സന്തോഷത്തോടെ ശക്തിയായി മുന്നോട്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഹാപ്പി ബര്‍ത്ത് ഡേ സ്‌ട്രോംഗ് ലേഡി എന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. സ്വഭാവത്തില്‍ സമാനതകളില്ലെങ്കിലും ചേച്ചിയും അനിയത്തിയും കാര്യങ്ങള്‍ക്കെല്ലാം ഒറ്റക്കെട്ടാണ്. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയപ്പോള്‍ അത് വ്യക്തമായതാണ്.
undefined
മൂത്ത മകളാണ് എനിക്ക് അഭി എന്നാണ് അമൃത പറയാറുള്ളത്. അവളില്ലാത്ത ഒരു ദിവസത്തെ പറ്റി ആലോചിക്കാനേ വയ്യ. എന്ത് തീരുമാനം എടുക്കുമ്പോഴും അവള്‍ കൂടെ വേണമെന്നാണ് ആഗ്രഹിക്കാറുള്ളത്. നീ കല്യാണം കഴിച്ച് ദൂരേയ്‌ക്കൊന്നും പോവേണ്ടെന്ന് ഞാന്‍ അവളോട് പറയാറുണ്ട്. നമുക്കിങ്ങനെ ഷോയും പാട്ടുമൊക്കെയായി നടക്കാം. എന്റെ ബെസ്റ്റ് ഫ്രണ്ടും സോള്‍മേറ്റുമൊക്കെ അഭിയാണെന്നുമായിരുന്നു അമൃത പറഞ്ഞത്. ബിഗ് ബോസില്‍ മത്സരിച്ചപ്പോഴും അമൃത അഭിരാമിയെക്കുറിച്ച് വാചാലയായിരുന്നു.
പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അഭിയുടെ സപ്പോര്‍ട്ടുണ്ടായിരുന്നു എനിക്ക്. സിംഗിള്‍ പേരന്റായി തുടരുമ്പോള്‍ പാപ്പുവിന്റെ കാര്യങ്ങള്‍ക്കെല്ലാം അഭിയും മുന്നിലുണ്ടാവാറുണ്ട്. അവളെ സന്തോഷത്തോടെ നിര്‍ത്താനായാണ് ഞങ്ങള്‍ ജീവിക്കുന്നത് തന്നെ. 12ാം പിറന്നാളിന് 12 സമ്മാനമായിരുന്നു അഭി പാപ്പുവിന് നല്‍കിയത്. മകളെ ബാധിക്കരുത് എന്ന് കരുതിയാണ് പല കാര്യങ്ങളിലും ഞാന്‍ പ്രതികരിക്കാതെ ഇരുന്നതെന്നും അമൃത പറഞ്ഞിരുന്നു.
സോണിലിവിന്‍റെ ആദ്യ മലയാളം വെബ് സീരീസ്: 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ
നീതിക്ക് വേണ്ടി 'തലൈവരുടെ വേട്ടയാടല്‍': മാസും ക്ലാസും - 'വേട്ടൈയന്‍' റിവ്യൂ