സ്‌ക്രീനിലെ വില്ലത്തി റോളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ ഹരിത നായരുടെ വിവാഹശേഷമുള്ള ജീവിതത്തിലെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കൊച്ചി: വില്ലത്തി റോളിലൂടെ കൈയ്യടി നേടിയ താരമാണ് ഹരിത നായര്‍. സ്‌ക്രീനില്‍ മാത്രമേ വില്ലത്തരമുള്ളൂവെന്ന് താരം വ്യക്തമാക്കിയിരുന്നു. ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞുള്ള ഹരിതയുടെ പോസ്റ്റ് വൈറലായിരുന്നു. അറേഞ്ച്ഡ് മാര്യേജിലൂടെയാണ് ഹരിതയും സനോജും ഒന്നായത്. താന്‍ അഭിനേത്രിയാണെന്ന കാര്യമൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. സനോജിന് ദുബായിലാണ് ജോലി എന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് പുതിയ പോസ്റ്റിലൂടെ പങ്കുവെച്ചത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ ഹരിത പങ്കിടുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു ഹരിതയുടെ വിവാഹം. വിവാഹ വിശേഷങ്ങളെല്ലാം വൈറലായിരുന്നു. എന്‍ഗേജ്‌മെന്റ് മുതലുള്ള വിശേഷങ്ങളെല്ലാം ഹരിത പങ്കുവെക്കുന്നുണ്ടായിരുന്നു. നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി സനോജിന്റെ ചിത്രങ്ങളും വീഡിയോകളും ഹരിത പങ്കുവെക്കാറുണ്ട്. വിവാഹ ശേഷമുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഭാര്യയും ഭര്‍ത്താവുമായതിന് ശേഷമുള്ള ആദ്യ യാത്ര. ഇനിയും കുറേ ട്രിപ്പുകള്‍ പോവാനുണ്ടെന്നുമായിരുന്നു ഹരിത കുറിച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.
മാട്രിമോണിയല്‍ വഴിയായിരുന്നു ഹരിതയും സനോജും കണ്ടുമുട്ടിയത്. ദുബായില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. ഏഴ് മാസത്തെ പരിചയത്തിന് ശേഷമായിരുന്നു വിവാഹം. അത്രയും നാളത്തെ പരിചയമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വര്‍ഷങ്ങളായി അറിയാവുന്നവരെപ്പോലെയാണ് ഞങ്ങളെന്ന് ഇരുവരും പറഞ്ഞിരുന്നു.
ഇടയ്ക്ക് ആരാധകരുടെ ചോദ്യങ്ങളും ഹരിത പരിഗണിച്ചിരുന്നു. മോഡലിംഗ് ചെയ്തിരുന്ന സമയത്ത് പരസ്യങ്ങളില്‍ നിന്നും അവസരം ലഭിച്ചിരുന്നു. സീരിയലില്‍ അഭിനയിക്കാനായി ക്ഷണിച്ചിരുന്നുവെങ്കിലും അന്ന് സ്വീകരിച്ചിരുന്നില്ല. പൊതുവെ ഒരു നെഗറ്റീവ് കാഴ്ചപ്പാടായിരുന്നു അതേക്കുറിച്ച് ഉണ്ടായിരുന്നത്. പിന്നീടാണ് അത് മാറിയത്. ചെമ്പരത്തിയിലൂടെയായിരുന്നു മിനിസ്‌ക്രീനില്‍ അരങ്ങേറിയത്. സ്റ്റെബിനായിരുന്നു അതിന് നിമിത്തമായത്. കുറച്ചുകാലമേ ഈ ക്യാരക്ടര്‍ ഉണ്ടാവുകയുള്ളൂ എന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും കുറച്ചുകാലം കൂടി അത് പോയിരുന്നു.
എല്ലാ മാസവും പുതിയത്, ഒരു ദിവസം 20 സാരികൾ വരെ മാറിയുടുത്തു; 'ചന്ദനമഴ' ഓർമയിൽ മേഘ്ന വിൻസന്റ്