ഗര്‍ഭിണിയാണെന്ന കാര്യം അവന്‍ മറന്ന് പോയാല്‍ ഇങ്ങനിരിക്കും, വൈറലായി തേജസ്‌-മാളവിക വീഡിയോ

By Web Team  |  First Published Oct 8, 2024, 4:06 PM IST

ഗർഭകാലത്ത് താൻ നേരിടുന്ന വിവിധ അവസ്ഥകളെക്കുറിച്ചും തേജസിന്റെ മറവികളെക്കുറിച്ചും രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മാളവിക.


കൊച്ചി: നായികനായകനിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് മാളവികയും തേജസും. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ചാല്‍ മികച്ചതായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് തേജസും മാളവികയും. ആളെത്തും മുന്‍പ് പുതിയൊരു ഫ്‌ളാറ്റിലേക്ക് മാറിയതിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ വ്‌ളോഗിലൂടെ പങ്കുവെച്ചത്. 

അടുത്തത് ഒരു സ്‌പെഷല്‍ വീഡിയോ ആയിരിക്കുമെന്ന് മാളവിക പറഞ്ഞിരുന്നു. വളകാപ്പോ,ബേബി ഷവറോ ആയിരിക്കുമെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഫ്‌ളാറ്റ് വീഡിയോയ്ക്ക് ശേഷമായി രസകരമായൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് മാളവിക. ഞാന്‍ ഗര്‍ഭിണിയാണെന്ന കാര്യം അവന്‍ മറന്ന് പോയാല്‍ ഇതാണ് അവസ്ഥ എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍. ബെഡില്‍ വിശാലമായി കിടന്നുറങ്ങുന്ന തേജസിനെയാണ് കാണുന്നത്. എന്തൊക്കെയോ അസ്വസ്ഥത കാരണം കിടക്കാനും ഉറങ്ങാനും പറ്റാതെയിരിക്കുന്ന മാളവിക തേജസിനോട് വെള്ളം ചോദിച്ചിരുന്നു. അത് മൈന്‍ഡ് ചെയ്യാതെയിരുന്നതോടെ നേരെ ചവിട്ടി താഴേക്ക് ഇടുകയായിരുന്നു.

Latest Videos

undefined

ചോറ് കഴിക്കുന്ന തന്റെ അടുത്തിരുന്ന് കെഎഫ്‌സി കഴിച്ച തേജസിനെ മുഖം പിടിച്ച് പ്ലേറ്റില്‍ മുക്കുകയായിരുന്നു മാളവിക. ചോക്ലേറ്റ് കഴിച്ച് കവര്‍ നിലത്തിട്ടപ്പോള്‍ തലയ്ക്കിട്ടൊരു കൊട്ടായിരുന്നു കിട്ടിയത് അതും ചൂല് കൊണ്ട്. പുറത്ത് പോവാനായി റെഡിയായി ആദ്യം ഇറങ്ങുകയായിരുന്നു തേജസ്. തിരിഞ്ഞ് നോക്കിയപ്പോളാണ് ആള്‍ കൂടെയില്ലെന്ന് അറിയുന്നത്. സോഫയില്‍ നിന്നും എണീക്കാനായി പാടുപെടുകയായിരുന്നു മാളവിക. എഴുന്നേല്‍പ്പിച്ച് സ്റ്റെപ്പിറങ്ങി പോവുന്നതിനിടെ കളിയാക്കിയപ്പോള്‍ സ്‌നേഹത്തോടെ അടുത്ത് വിളിച്ച് തള്ളിയിടുകയായിരുന്നു മാളവിക.

നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പാവം തേജസേട്ടന്‍, ആദ്യമായിട്ടല്ലേ, അതുകൊണ്ടാണ്, ഇനി പഠിച്ചോളുമെന്നായിരുന്നു അന്ന പ്രസാദ് പറഞ്ഞത്. പഠിച്ച് പഠിച്ച് ഒരു പരുവമായെന്നായിരുന്നു തേജസിന്റെ മറുപടി. അളിയന് ഓസ്‌കാര്‍ കൊടുക്കണമെന്നായിരുന്നു ശില്‍പ ബാല പറഞ്ഞത്. നിങ്ങളുടെ വീഡിയോകളില്‍ ഏറ്റവും മികച്ചത് ഇതാണ്, ഇതുപോലെയുള്ള വീഡിയോകള്‍ ഇനിയും ചെയ്യണം എന്നാണ് ആരാധകരുടെ പക്ഷം.

വില്ലത്തി റോളില്‍ നിന്നും ജീവിതത്തിലെ റോളിലേക്ക് ഹരിത; വിവാഹ ശേഷമുള്ള ആദ്യ യാത്ര

മോളുടെ വളർച്ചയുടെ ഒരു ഭാഗം ആകാൻ പറ്റിയില്ലല്ലോയെന്ന് ആലോചിച്ച് സങ്കടം: തുറന്ന് പറഞ്ഞ് നടന്‍ യുവ കൃഷ്ണ

click me!