അപകടത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന മൗനരാഗം സീരിയൽ താരം കാർത്തിക് പ്രസാദ് വീണ്ടും സെറ്റിലെത്തി.
തിരുവനന്തപുരം: ഏഷ്യനെറ്റിലെ മൗനരാഗം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനും പ്രിയങ്കരനും ആയതാണ് കാര്‍ത്തിക് പ്രസാദ്. സീരിയലിലെ ബൈജു എന്ന നിഷ്‌കളങ്ക കഥാപാത്രമായിട്ടാണ് കാര്‍ത്തിക് എത്തിയത്. മാസങ്ങൾക്ക് മുൻപായിരുന്നു കാര്‍ത്തിക്കിന് ഒരു അപകടം സംഭവിച്ചത്.
മൗനരാഗത്തിലെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും കാർത്തിക്കിന്റെ അവസ്ഥയെക്കുറിച്ചു പറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കിട്ടെത്തിയിരുന്നു. മൗനരാഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് രാത്രിയില്‍ കാർത്തിക് മടങ്ങവെയാണ് ഒരു ബസ് വന്ന് താരത്തെ ഇടിച്ചുതെറിപ്പിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ കാർത്തിക്കിനെ ഉടനെ തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
ഇപ്പോഴിതാ വീണ്ടും മൗനരാഗം സെറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കാർത്തിക്. മൗനരാഗം ടീം വളരെ ആവേശത്തോടെയും ആഹ്ലാദത്തോടെയുമാണ് കാർത്തിക്കിന്റെ തിരിച്ച് വരവ് ആഘോഷിച്ചത്. താരങ്ങളെല്ലാം ചേർന്ന് വൻ സ്വീകരണമായിരുന്നു നടന് ഒരുക്കിയത്. ഐശ്വര്യ റംസായി പൂവ് കൊടുത്ത് സ്വീകരിച്ചപ്പോൾ പൂമാലയിട്ടാണ് നലീഫ് ജിയ താരത്തെ വരവേറ്റത്. പടക്കം പൊട്ടിച്ചും നൃത്തമാടിയും മൗനരാഗം ടീം അവരുടെ സ്വന്തം ബൈജുവിനെ എത്തിരേറ്റത് ആരാധകരും ഏറ്റെടുത്തു.
കാലിന് ആയിരുന്നു കാർത്തിക്കിന് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും നടത്തി. വേഗം സുഖം പ്രാപിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർ.
താൻ സുഖം പ്രാപിചെന്ന വിവരം താരം തന്നെ ആരാധകരെ അറിയിച്ചിരുന്നു. മൗനരാഗത്തിലെ ബൈജുവിന്റെ അഭിനയവും സ്ലാഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാദൃശ്ചികമായാണ് ബൈജുവേട്ടനിലേക്ക് താന്‍ എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു. ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തെക്കുറിച്ച് മനസിലായത്. സ്‌ക്രിപ്റ്റ് കിട്ടിയപ്പോളാണ് കോഴിക്കോട് സ്ലാഗും പരീക്ഷിച്ചത്. എപ്പിസോഡ് വന്നപ്പോള്‍ എനിക്ക് ഭയങ്കര വിളി വന്നു. പിന്നെയാണ് അടുത്ത ഷെഡ്യൂളിലും നീയുണ്ടെന്ന് പറഞ്ഞത്. അത് ജീവിതത്തിലെ മറക്കാൻ ആകാത്ത അനുഭവം എന്നാണ് ഒരിക്കൽ കാർത്തിക് പറഞ്ഞത്.
അന്ന് നടനുമായുള്ള വിവാഹം മുടങ്ങി, സര്‍പ്രൈസായി വിവാഹിതയായി നടി ശ്രീഗോപിക; വരന്‍ സര്‍പ്രൈസ് !