സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിൻറെ പിടിയിൽ

By Web TeamFirst Published Dec 19, 2023, 10:06 PM IST
Highlights

വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു.

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിെൻറ പിടിയിൽ. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 

അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ചു ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. 

Latest Videos

വടക്കൻ സൗദിയിലെ റഫ്ഹയിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. നഗരത്തിലെ റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു. 

Read Also - ഇനി എല്ലാത്തരം വിസകളും സെക്കൻഡുകൾക്കുള്ളിൽ ലഭിക്കും; ഏകീകൃത പോർട്ടലുമായി സൗദി അറേബ്യ

സൗദിയിൽ ബിനാമി  ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

റിയാദ്: ബിനാമി ബിസിനസ് കണ്ടെത്താൻ നവംബർ മാസത്തിൽ സൗദി അറേബ്യയിൽ 5,268 വ്യാപാര സ്ഥാപനങ്ങളിൽ ബിനാമി വിരുദ്ധ ദേശീയ സമിതി പരിശോധനകൾ നടത്തി. ചില്ലറ വ്യാപാര സ്ഥാപനങ്ങൾ, റെസ്റ്റോറന്റുകൾ, സലൂണുകൾ, ജനറൽ കോൺട്രാക്ടിംഗ് സ്ഥാപനങ്ങൾ, വാഹന വർക്ക്ഷോപ്പുകൾ എന്നീ സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഇതിനിടെ ഏതാനും സ്ഥാപനങ്ങളുടെ ഭാഗത്ത് നിയമ ലംഘനങ്ങൾ കണ്ടെത്തി.

ഏതാനും സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. അന്വേഷണം നടത്തി നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമ ലംഘകർക്കെതിരായ കേസുകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ബിനാമി ബിസിനസ് കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരുടെ അനധികൃത സമ്പാദ്യം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കണ്ടുകെട്ടുകയും ചെയ്യും. സ്ഥാപനം അടപ്പിക്കൽ, കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കൽ, വിദേശികളെ നാടുകടത്തൽ, സൗദി പൗരന്മാർക്ക് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് അഞ്ചു വർഷത്തേക്ക് വിലക്ക് എന്നീ ശിക്ഷകളും നിയമ ലംഘകർക്കെതിരെ സ്വീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!