ഇബ്രി അറാക്കിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
മസ്കത്ത്: ഒമാനിലെ ഇബ്രിയിൽ മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഏറുമാത്തൂർ കുറുമ്പും തറ ഹൗസിൽ ഫിലിപ്പ് ജോയിയുടെ മൃതദേഹമാണ് നാട്ടിൽ എത്തിച്ചത്. ഇബ്രി അറാക്കിയിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ജോലി സ്ഥലത്തുണ്ടായ അപകടത്തെ തുടർന്ന് തലക്ക് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഇബ്രി ഹോസ്പിറ്റലിലും അവിടെ നിന്ന് നിസ്വ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിരുന്നു. ജീവൻ രക്ഷിക്കാനായില്ല.
undefined
പിതാവ്: ജോയ്, മാതാവ്: റബേക്ക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇബ്രിയിലെ സാമൂഹിക പ്രവർത്തകരായ കുമാർ, സുബാഷ്, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.
https://www.youtube.com/watch?v=QJ9td48fqXQ