ലേബര്‍ ക്യാമ്പുകളിൽ പരിശോധന; മൂന്ന് ആഴ്ചക്കിടെ 352 നിയമലംഘനങ്ങൾ കണ്ടെത്തി

By Web TeamFirst Published Sep 7, 2024, 5:59 PM IST
Highlights

തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

(പ്രതീകാത്മക ചിത്രം)

അബുദാബി: യുഎഇയിലെ ലേബർ ക്യാംപുകളിൽ ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നതായി വെളിപ്പെടുത്തി അധികൃതര്‍.  1,800ലേറെ കമ്പനികൾ ഇലക്ട്രോണിക് ലേബര്‍ അക്കൊമൊഡേഷന്‍ സംവിധാനത്തിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യകതമാക്കി. 

തൊഴിലാളികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ യുഎഇ അധികൃതർ ശക്തമായ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. വിവിധ ക്യാമ്പുകളിൽ മെയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയിൽ 352 നിയമലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനങ്ങളിൽ ശീതീകരണ സംവിധാനങ്ങളുടെ അഭാവം, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം, ശുചിത്വം പാലിക്കാത്തത് എന്നിവ ഉൾപ്പെടുന്നു.

Latest Videos

Read Also -  ഓടുന്ന ഓട്ടത്തിനിടെ നടുറോഡിൽ ബ്രേക്ക് ചവിട്ടി ഡ്രൈവര്‍; പിന്നെ കൂട്ടിയിടി, അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ

നിയമലംഘനം കണ്ടെത്തിയ ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിലർക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ചില കമ്പനികൾക്ക് ഒരു മാസം സമയം അനുവദിച്ചു.  

https://www.youtube.com/watch?v=QJ9td48fqXQ

click me!