അബുദാബി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കും; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

By Web Team  |  First Published Sep 7, 2024, 3:31 PM IST

സെപ്റ്റംബര്‍ 9ന് ഡല്‍ഹിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.  ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും.


അബുദാബി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ഇന്ത്യയിലേക്ക്.  യുഎഇ മന്ത്രിസഭായിലെ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കും.  അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനം ആണിത്.  

സെപ്റ്റംബര്‍ 9ന് ഡല്‍ഹിയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.  ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. സെപ്റ്റംബര്‍ 10ന് ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖര്‍ പങ്കെടുക്കുന്ന ബിസിനസ് ഫോറം മുംബൈയില്‍ നടക്കും. സമഗ്ര മേഖലയിലും തുടക്കമിട്ട സഹകരണം ശക്തമാക്കലാണ് ലക്ഷ്യം. 

Latest Videos

undefined

Read Also-  ഓടുന്ന ഓട്ടത്തിനിടെ നടുറോഡിൽ ബ്രേക്ക് ചവിട്ടി ഡ്രൈവര്‍; പിന്നെ കൂട്ടിയിടി, അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിൽ

https://www.youtube.com/watch?v=QJ9td48fqXQ


 

click me!