യുഎഇയില്‍ ഇന്ന് 1,500 പേര്‍ക്ക് രോഗമുക്തി

By Web Team  |  First Published Oct 29, 2020, 4:32 PM IST

നിലവില്‍ 3,701 കൊവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

uae reported 1,500 new covid recoveries on thursday

അബുദാബി: യുഎഇയില്‍ പുതിയതായി 1,312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതുവരെ 130,336 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 126,147 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 488 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,701 കൊവിഡ് രോഗികള്‍ രാജ്യത്ത് ചികിത്സയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 130,573  പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 1.29 കോടിയിലധികം കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. 

Latest Videos

vuukle one pixel image
click me!
vuukle one pixel image vuukle one pixel image