ഹൃദയാഘാതം, മലപ്പുറം സ്വദേശിയായ 43 കാരൻ സൗദിയിൽ മരണപ്പെട്ടു

By Web Desk  |  First Published Jan 3, 2025, 10:50 PM IST

ഹുത്ത ബനീ തമീമിൽ അജ്ഫാൻ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു ഹാരിസ്


റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദിയിലെ മധ്യപ്രവിശ്യയിൽ നിര്യാതനായി. മലപ്പുറം കൊണ്ടോട്ടി തുറക്കൽ ചെമ്മലപറമ്പ് സ്വദേശി പരേതനായ മുസ്തഫയുടെ മകൻ ഹാരിസ് (43) ആണ് മരണപ്പെട്ടത്. റിയാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിൽ വച്ചാണ് ഹാരിസ് മരിച്ചത്. മൃതദേഹം ഹുത്ത ബനീ തമീം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

സൗദിയിലെ താമസസ്ഥലത്ത് തിരുവനന്തപുരം സ്വദേശി ഉറക്കത്തിൽ മരിച്ചു

Latest Videos

ഹുത്ത ബനീ തമീമിൽ അജ്ഫാൻ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു ഹാരിസ്. പിതാവ്: മുഹമ്മദ്‌ മുസ്തഫ, മാതാവ്: ബിരിയുമ്മ, ഭാര്യ: സഫാന, മകൻ: ഷിഫിൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെയും അൽ ഖർജ് ഹുത്ത കെ എം സി സി വെൽഫെയർ വിങ്ങിന്‍റെയും പ്രവർത്തകർ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!