സ‍ർക്കാർ ഉദ്യോഗസ്ഥരുൾപ്പെട്ട 2 മയക്കുമരുന്ന് സംഘം പിടിയിൽ, മൊത്തം 13 പ്രതികളെന്നും സൗദി ആഭ്യന്തര മന്ത്രാലയം

By Web Desk  |  First Published Jan 4, 2025, 12:01 AM IST

നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു


റിയാദ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട രണ്ടു മയക്കുമരുന്ന് സംഘങ്ങളെ റിയാദില്‍ നിന്നും ജിസാനില്‍ നിന്നും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും ജിസാനിലെ ഫറസാന്‍ ദ്വീപും വഴി മയക്കുമരുന്ന് കടത്തിയ സംഘങ്ങളില്‍ ആകെ 13 പ്രതികളാണുള്ളത്. ഇക്കൂട്ടത്തില്‍ ഒരാള്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും നാലു പേര്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും രണ്ടു പേര്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ശേഷിക്കുന്നവര്‍ യെമന്‍, സിറിയ എന്നീ രാജ്യക്കാരുമാണ്. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഏജന്‍റിന്‍റെ ചതി, ഒറ്റയടിക്ക് സൗദിയിൽ കുടുങ്ങിയത് മലയാളികളടക്കം 164 ഉംറ തീർഥാടകർ

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!