120 കിലോഗ്രാം ഹാഷിഷ് കടത്തി; രണ്ടു പ്രവാസികൾ പിടിയിൽ

By Web TeamFirst Published Dec 4, 2023, 10:15 PM IST
Highlights

പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മസ്കറ്റ്: മസ്‌കറ്റ് ഗവർണറേറ്റിലെ മസ്കറ്റ് വിലായത്തിലേക്ക് ഹാഷിഷ് കടത്തിയതിന് രണ്ട് കള്ളക്കടത്തുകാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. 120 കിലോയിലധികം ഹാഷിഷ് കടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നു.

പിടിയിലായ രണ്ടുപേരും ഏഷ്യക്കാർ ആണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ  "മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കടത്തുകൾ പ്രതിരോധിക്കുന്ന   ജനറൽ അഡ്മിനിസ്‌ട്രേഷൻ വിഭാഗവും റോയൽ ഒമാൻ പൊലീസും കൂടി ചേർന്നാണ് 120 കിലോഗ്രാം ഹാഷിഷ് കടത്തിയതിന് മസ്‌കറ്റിലെ വിലായത്തിൽ നിന്ന് ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തതെന്നാണ്" പ്രസ്താവനയിലുള്ളത്.
ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു കഴിന്നുവെന്നും റോയൽ ഒമാൻ പൊലീസിന്റെ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

Latest Videos

Read Also -  പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ; അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പടെ 146 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.

341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെയാണ് നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

click me!