സഹോദരിയെ യാത്രയാക്കാനെത്തി; സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരന്‍ ഖത്തറില്‍ മരിച്ചു

By Web TeamFirst Published Dec 9, 2023, 10:53 PM IST
Highlights

സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും മകന്‍ റൈഷ് ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുമാമയിലെ വീടിന് മുമ്പിലായിരുന്നു സംഭവം. സ്‌കൂള്‍ ബസ് തട്ടി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒലിവ് ഇന്റർനാഷണൽ സ്കൂൾ കെ.ജി വിദ്യാർഥിനി സയയാണ് സഹോദരി.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖത്തറിലെ അബൂഹമൂറിൽ ഖബറടക്കം നടത്തി.

Latest Videos

Read Also - സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ചികിത്സയിലിരുന്ന മലയാളി ബാലന്‍ മരിച്ചു

ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

ദില്ലി : ഖത്തറിൽ മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോ​ഗസ്ഥരായ 8 ഇന്ത്യാക്കാരെ വധശിക്ഷയ്ക്ക് വിധിച്ച നടപടിക്കെതിരെ കുടുംബങ്ങൾ അപ്പീൽ നൽകി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ജയിലിൽ എല്ലാവരെയും നേരിൽ കണ്ടു സംസാരിച്ചു. കേസിൽ ഇതിനോടകം രണ്ട് തവണ വാദം കേട്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മന്ത്രാലയം സൂക്ഷ്മമായി നടപടികൾ നിരീക്ഷിക്കുകയാണ്, എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ദില്ലിയിൽ പറഞ്ഞു. ഒക്ടോബറിലാണ് ചാരവൃത്തിയാരോപിച്ച് ഒരു മലയാളിയടക്കം 8 പേരെയും ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വെർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, സെയിലർ രാഗേഷ് എന്നിവരാണ് ജയിലിൽ കഴിയുന്നത്. ഖത്തറിനായി അന്തർവാഹിനികൾ നിർമ്മിക്കുന്ന കമ്പനിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരെയാണ് വിവരങ്ങൾ ചോർത്തി എന്നാരോപിച്ച് അറസ്റ്റു ചെയ്തത്. മേൽകോടതി നടപടി നിരീക്ഷ ശേഷം അടുത്ത നീക്കം നടത്താാണ് വിദേശകാര്യമന്ത്രാലയത്തിൻറെ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!