പുതുവത്സര ദിനത്തില്‍ ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ്

By Web TeamFirst Published Dec 30, 2023, 5:02 PM IST
Highlights

നുവരി രണ്ട് ചൊവ്വാഴ്ച മുതല്‍ പെയ്ഡ് പാര്‍ക്കിങ് പുനരാരംഭിക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അറിയിച്ചു.

ഷാര്‍ജ: പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ഷാര്‍ജയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഷാര്‍ജ മുന്‍സിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ട് ചൊവ്വാഴ്ച മുതല്‍ പെയ്ഡ് പാര്‍ക്കിങ് പുനരാരംഭിക്കുമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അറിയിച്ചു.

അതേസമയം നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ തിങ്കളാഴ്ചയും പെയ്ഡ് പാര്‍ക്കിങ് തന്നെയാകും. ഔദ്യോഗിക, പൊതു അവധി ദിവസങ്ങളിലടക്കം ആഴ്ചയില്‍ ഏഴ് ദിവസവും ഇവിടെ പെയ്ഡ് പാര്‍ക്കിങാണ് ഉള്ളത്.  

Latest Videos

പുതുവത്സര ദിനമായ ജനുവരി ഒന്ന് തിങ്കളാഴ്ച ദുബൈയിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ് ഗതാഗത അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. മള്‍ട്ടി ലെവല്‍ പാര്‍ക്കിങുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. ഞായറാഴ്ചകളില്‍ സൗജന്യ പാര്‍ക്കിങ് നിലവിലുള്ളതിനാല്‍ തുടര്‍ച്ചയായി രണ്ടു ദിവസമാണ് ദുബൈയിലെ താമസക്കാര്‍ക്ക് സൗജന്യ പാര്‍ക്കിങ് ലഭിക്കുക. അതേസമയം പുതുവത്സര ദിനത്തില്‍ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

2024 ജനുവരി ഒന്നിന് അവധി ദിനമായിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് പുതുവത്സരം ആഘോഷിക്കാന്‍ തിങ്കളാഴ്ചയും അവധി നല്‍കുന്നത്. അതിനാല്‍ ആകെ മൂന്ന് ദിവസത്തെ അവധിയാണ് വരാനിരിക്കുന്നത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പുതുവത്സര അവധി പ്രഖ്യാപിച്ചിരുന്നു. 

Read Also -  വാഹന വിൽപന നടപടികൾ ‘അബ്ഷിർ’വഴി പൂർത്തിയാക്കാനാകുമെന്ന് ട്രാഫിക് വകുപ്പ്

ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളിലും സന്ദര്‍ശനത്തിന് അനുമതി

അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളില്‍ സന്ദര്‍ശനത്തിന് അനുമതി. ഇതോടെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കാനാകും. രാത്രി 10 മുതല്‍ രാവിലെ ഒമ്പത് വരെയാണ് സന്ദര്‍ശന സമയം. 

ശൈ​ഖ് സാ​യി​ദ് മ​സ്ജി​ദി​ന്‍റെ പ​തി​നാ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് സൂ​റ ഈ​വ​നി​ങ് ക​ള്‍ച​റ​ല്‍ ടൂ​ര്‍സ് എ​ന്ന പേ​രി​ല്‍ രാ​ത്രി സ​ന്ദ​ര്‍ശ​നം ആ​രം​ഭി​ച്ചത്. രാ​ത്രി​യി​ലെ യാ​ത്ര എ​ന്നാ​ണ് സൂ​റ എ​ന്ന അ​റ​ബി​ക് പ​ദ​ത്തി​ന്‍റെ അ​ര്‍ഥം. 14 ഭാ​ഷ​ക​ളി​ല്‍ മ​ള്‍ട്ടി​മീ​ഡി​യ ഗൈ​ഡ് ഡി​വൈ​സ് സ​ന്ദ​ര്‍ശ​ക​ര്‍ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​ന്ധ​ര്‍ക്കും ബ​ധി​ര​ര്‍ക്കും കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഇ​ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 20 ദി​ര്‍ഹ​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. wwws.zgmc.gov.ae എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ ടി​ക്ക​റ്റ്​ ബു​ക്ക് ചെ​യ്യാം. ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി 10 വ​രെ​യും വെ​ള്ളി രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് 12 വ​രെ​യും വൈ​കീ​ട്ട് മൂ​ന്ന് മു​ത​ല്‍ രാ​ത്രി 10 വ​രെ​യു​മാ​ണ് മ​റ്റു സ​ന്ദ​ർ​ശ​ന സ​മ​യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!