നാടിനെ വെല്ലും പ്രവാസികളുടെ സെവൻസ് ആവേശം; അബുദാബിയിൽ ഫുട്ബോൾ ടൂർണമെൻറ്

By Web TeamFirst Published Dec 4, 2023, 5:47 PM IST
Highlights

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച കേരളാ സോക്കർ ലീഗ് പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി. 

അബുദാബി: ഘോഷയാത്ര, ശിങ്കാരിമേളം, ആവേശം.. മലപ്പുറത്തെ സെവൻസ് ആവേശത്തെ വെല്ലുന്ന സെവൻസ് ഫുട്ബോൾ മത്സരമാണ് അബുദാബിയിൽ ഇക്കഴിഞ്ഞ ദിവസം നടന്നത്. 

അബുദാബി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച കേരളാ സോക്കർ ലീഗ് പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി. കെഎംസിസിയുടെ സ്പോർട്സ് ആൻഡ് കൾച്ചറൽ വിഭാഗം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ്  നാട്ടിലെ അതേ ആവേശത്തോടെയാണ് കാണികളും കളിക്കാരും സ്വീകരിച്ചത്.  

Latest Videos

നവംബർ 25ന് അബുദാബിയിലെ ഹുദരിയാത്  321 സ്പോർട്സ്  സ്റ്റേഡിയത്തിൽ ആയിരുന്നു സെവൻസ് ടൂർണമെൻറ്.  മത്സരത്തിൽ 'റിവേര വാട്ടർ ഏഴിമല ബ്രദേഴ്‌സ്' ചാംപ്യന്മാരായി. 'റിയൽ FC അബുദാബി ' റണ്ണറപ്പും, 'ഗോൾ ഗാല -തിരൂർ'ഉം 'ഫ്രഷ്  & ടേസ്റ്റി കഫത്തെരിയ'  മൂന്നും നാലും സ്ഥാനങ്ങളിലെത്തി.  

ടൂണമെന്റിലെ ഏറ്റവും മികച്ച പ്രകടനം  കാഴ്ചവെച്ചത്  വണ്ടൂർ കെഎംസിസി ടീം ആയിരുന്നു. മികച്ച കളിക്കാരനായി  റാസിഖ് , ഏറ്റവും നല്ല ഗോൾ കീപ്പറായി ഷജീർ,  മികച്ച പ്രതിരോധം തീർത്ത കളിക്കാരനായി അനീഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ബാദുഷയാണ് ടോപ് സ്കോറർ. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ  അജയ്,  ട്രോഫി അനാച്ഛാദനം നടത്തി. അബുദാബി  കെഎംസിസി പ്രസിഡന്റ്  ശുകൂർ അലി കല്ലുങ്ങൾ സമ്മേളനം ഉൽഘടനം ചെയ്തു. 

Read Also - ഇതാണ് ഭാഗ്യം! 33 കോടിയുടെ സ്വപ്ന സമ്മാനം പ്രവാസി ഇന്ത്യക്കാരന്; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

ജിദ്ദയിൽ ‘ചെങ്കടൽ ചലച്ചിത്രോത്സവ’ത്തിന് തുടക്കം

റിയാദ്: മൂന്നാമത് ചെങ്കടൽ ചലച്ചിത്രോത്സവത്തിന് തുടക്കമായി. ജിദ്ദയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ ഉദ്‌ഘാടന ചടങ്ങിൽ ലോക സിനിമയിലെ വമ്പൻ താര നിര പങ്കെടുത്തു. അമേരിക്കൻ നടന്മാരായ ജോണി ഡെപ്പ്, വിൽ സ്മിത്ത്, ഷാരോൺ സ്റ്റോൺ, അമേരിക്കൻ റാപ്പർ കാനി വെസ്റ്റ്, ലെബനീസ് ഗായിക ദിയാബ്, ഈജിപ്ഷ്യൻ നടി യാസ്മിൻ സാബ്രി, ബോളിവുഡ് താരങ്ങളായ റൺവീർ സിങ്, കത്രീന കൈഫ്, അമേരിക്കൻ നടി മിഷേൽ വില്യംസ് എന്നിവർ ചലച്ചിത്രോത്സവത്തിൽ താരപ്രഭയേറ്റി.  

ബ്രിട്ടീഷ് നടി ആമി ജാക്സൺ, സ്പാനിഷ് നടി പാസ് വേഗ, ഫ്രഞ്ച് നടൻ ലൂക്കാസ് ബ്രാവോ, ലെബനീസ് നടി നദീൻ നാസിബ് എൻജെയിം, ബ്രസീലിയൻ, അമേരിക്കൻ മോഡൽ അലസാന്ദ്ര അംബ്രോസിയോ എന്നിവരും പ്രത്യേകമായി ഒരുക്കിയ നക്ഷത്രങ്ങൾ പതിച്ച ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെട്ടു. ഇറാഖി സംവിധായകൻ യാസിർ അൽ യസീരി ഈ വർഷം ഇറക്കിയ, ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ജിന്നിെൻറ കഥ പറയുന്ന ‘എച്ച്.ഡബ്ല്യൂ.ജെ.എൻ’ എന്ന സൗദി ഫാൻറസി റൊമാൻസ് സിനിമയായിരുന്നു നൈറ്റ് ഗാലയിൽ ഓപ്പണിങ് ചിത്രം.

സ്‌ക്രീനുകളിലും പുറത്തും ഫെസ്റ്റിവലിെൻറ വൈവിധ്യം, ബന്ധം, സാംസ്കാരിക വിനിമയം എന്നിവ ഉൾകൊള്ളുന്ന ‘നിങ്ങളുടെ കഥ, നിങ്ങളുടെ ഉത്സവം’ എന്ന ആശയത്തെ അക്ഷരാർഥത്തിൽ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഉദ്‌ഘാടനത്തിനെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ. സിനിമയുടെ ചരിത്രത്തെ രൂപപ്പെടുത്തുന്നതിനും ജനഹൃദയങ്ങളിൽ അനശ്വരമാക്കുന്നതിനും സിനിമയിലെ സർഗാത്മകതക്ക് ഏറെ സംഭാവനകൾ അർപ്പിച്ചവരുമായ പ്രമുഖ സിനിമാ താരങ്ങളെയും പ്രധാനപ്പെട്ട ഐക്കണുകളെയും ആദരിക്കുന്നത്തിനായി ചെങ്കടൽ ചലച്ചിത്രോത്സവലിൽ ഏർപ്പെടുത്തിയ ഗോൾഡ് യുസ്‌ർ ഓണററി അവാർഡ് ഇത്തവണ ബോളിവുഡ് നടൻ റൺവീർ സിങ് കരസ്ഥമാക്കി.

 ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!