പെണ്‍മക്കളെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Dec 25, 2023, 9:25 PM IST
Highlights

 പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ് ശിക്ഷ നടപ്പാക്കിയത്.

റിയാദ് സൗദി അറേബ്യയില്‍ പെണ്‍മക്കളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ത്വലാല്‍ ബിന്‍ മുബാറക് ബിന്‍ ഖലീഫ് അല്‍ഉസൈമി അല്‍ഉതൈബിക്കിന്റെ വധശിക്ഷയാണ് റിയാദില്‍ നടപ്പാക്കിയത്. പെണ്‍മക്കളെ വാഷിങ് മെഷീനിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനാണ് ശിക്ഷ നടപ്പാക്കിയത്.

അതേസമയം ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ രണ്ട് ബംഗ്ലാദേശികള്‍ക്ക് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. മദ്‌സിറാജുല്‍ മദ്ജലാല്‍ ബീഫാരി, മുഫസല്‍ മൗജൂന്‍ അലി എന്നിവരുടെ വധശിക്ഷയാണ് ജിസാനില്‍ നടപ്പാക്കിയത്. ഇന്ത്യക്കാരന്‍ മുഹമ്മദ് അര്‍സൂഖാനെ കാറില്‍ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി തുണിക്കഷണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചും വായില്‍ കീടനാശിനി സ്പ്രേ ചെയ്തുമാണ് കൊലപ്പെടുത്തിയത്. പ്രതികള്‍ ലഹരി ഗുളികകളും ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. 

Latest Videos

മൂന്നു പേരെ കൊലപ്പെടുത്തിയ ബംഗ്ലാദേശുകാരന്റെ വധശിക്ഷയും നടപ്പാക്കിയിരുന്നു. ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും മറ്റൊരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അബുല്‍കലാം അശ്‌റഫ് അലിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. മക്ക പ്രവിശ്യയില്‍ ആണ് വധശിക്ഷ നടപ്പാക്കിയത്. കത്തിയും കത്രികയും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയത്. പ്രതികാരം ചെയ്യാനായി കൊലപാതകങ്ങള്‍ നടത്തിയ പ്രതി കൊല്ലപ്പെട്ടവരുടെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു.

Read Also -  റിയാദ് വിമാനത്താവളത്തിൽ കാണാതായ രണ്ട് മലയാളികളെ കണ്ടെത്തി

സൗദിയില്‍ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 117,000 ലഹരി ഗുളികകള്‍

റിയാദ്: സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. അല്‍ ഹദീത, അല്‍ ബത്ത തുറമുഖങ്ങള്‍ വഴിയുള്ള ലഹരിമരുന്ന് കടത്താണ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തിയത്.

117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രക്കില്‍ അഗ്നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!