കുവൈത്തില്‍ മഴക്ക് വേണ്ടി നാളെ പ്രത്യേക പ്രാര്‍ത്ഥന നടത്തും

By Web TeamFirst Published Dec 15, 2023, 5:24 PM IST
Highlights

ശൈത്യകാലത്തിന് മുന്നോടിയായി ലഭിക്കാറുള്ള മഴ ഇത്തവണ ഉണ്ടായില്ല.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശനിയാഴ്ച രാവിലെ 10.30നാണ് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടക്കുക.കുവൈത്തിലെ  ആറ് ഗവര്‍ണറേറ്റുകളിലെ 109 പള്ളികളില്‍ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു.

ശൈത്യകാലത്തിന് മുന്നോടിയായി ലഭിക്കാറുള്ള മഴ ഇത്തവണ ഉണ്ടായില്ല. രാജ്യത്തെ കൃഷിക്കും ജൈവ നിലനില്‍പ്പിനും ഇത് അനിവാര്യമാണ്. ചെറിയ ചാറ്റല്‍ മഴ മാത്രമാണ് കുവൈത്തില്‍ പല ദിവസങ്ങളിലായി അനുഭവപ്പെട്ടത്. 

Latest Videos

Read Also-   പ്രവാസികള്‍ക്ക് ആശങ്ക; കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്, അവധിക്കാലം ലക്ഷ്യമിട്ട് 'ആകാശക്കൊള്ള'

അടുത്ത വർഷത്തെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്ക് അനുമതി 

റിയാദ്: 2024ലെ ഹജ്ജിന് ഇന്ത്യയിൽ നിന്ന് 1,75,025 തീർഥാടകർക്കാണ് അനുമതിയെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സൗദിയിലെത്തുന്ന ഇന്ത്യൻ തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന് തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിൽ ഹജ്ജ് ഒരുക്കങ്ങൾക്കായി ഓൺലൈനിൽ യോഗങ്ങൾ ചേർന്നാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 2023ൽ അനുവദിച്ച അതേ എണ്ണം തീർഥാടകരെയാണ് അടുത്തവർഷവും ഇന്ത്യയിൽ നിന്ന് അനുവദിക്കുക. കഴിഞ്ഞയാഴ്ച സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിഅ ഇന്ത്യയിൽ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.

സന്ദർശനത്തിനിടെ ഡൽഹിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമ പ്രവർത്തകർക്കായി ജിദ്ദ ഷെറാട്ടൺ ഹോട്ടലിൽ കോൺസുലേറ്റ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ കോൺസുൽ ജനറലിന് വേണ്ടി വെൽഫെയർ ആൻഡ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


 

click me!