സൗദി തലസ്ഥാന നഗരിയെ പ്രഭാപൂരിതമാക്കി ‘നൂർ അൽ റിയാദ്’ ഉത്സവത്തിന് തുടക്കം

By Web TeamFirst Published Dec 3, 2023, 9:11 PM IST
Highlights

17 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ 35ലധികം സൗദി കലാകാരന്മാർ ഉൾപ്പെടെ ലോകത്തെ 35ലധികം രാജ്യങ്ങളിൽ നിന്നുള്ള 100ലധികം കലാപ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിൽ ‘നൂർ റിയാദ്’ പ്രകാശ ഉത്സവത്തിന് തുടക്കം. രണ്ടാം വർഷം മുമ്പാരംഭിച്ച വാർഷികോത്സവത്തിെൻറ മൂന്നാം പതിപ്പ് റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻററിൽ ‘മരുഭൂമിയിലെ മണലിൽ ഒരു ചന്ദ്രൻ’ എന്ന ശീർഷകത്തിലാണ് അരങ്ങേറുന്നത്. 

17 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ 35ലധികം സൗദി കലാകാരന്മാർ ഉൾപ്പെടെ ലോകത്തെ 35ലധികം രാജ്യങ്ങളിൽ നിന്നുള്ള 100ലധികം കലാപ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
നൂർ അൽറിയാദ് ആഘോഷത്തിൽ 120 ലധികം കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കപ്പെടുന്നത്. കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ, വടക്കുപടിഞ്ഞാറൻ മേഖലയായ ദറഇയയിലെ ജാക്സ് ഡിസ്ട്രിക്റ്റ്, മധ്യമമേഖലയിലെ സലാം പാർക്ക്, വാദി ഹനീഫ, വാദി നമർ എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് ഇവയുടെ പ്രദർശനം. ഈ വർഷത്തെ പതിപ്പിനോടൊപ്പം ദറഇയയിലെ ജാക്‌സ് പരിസരത്ത് ‘സർഗത്മകത നമ്മെ പ്രബുദ്ധമാക്കുന്നു, ഭാവി നമ്മെ ഒരുമിച്ച് കൊണ്ടുവരുന്നു’ എന്ന ശീർഷകത്തിലാണ് പ്രദർശനമേളയുള്ളത്. ലോകമെമ്പാടുമുള്ള 32 കലാകാരന്മാരുടെ പങ്കാളിത്തത്തോടെ 2024 മാർച്ച് രണ്ട് വരെ പ്രദർശനം തുടരും.

Latest Videos

‘നൂർ റിയാദ്’ ആഘോഷം റിയാദിനെ ഒരു ഓപ്പൺ ആർട്ട് ഗാലറിയാക്കി മാറ്റാനുള്ള നിലവിലുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് റിയാദ് ആർട്ട് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻജി. ഖാലിദ് അൽ ഹസാനി പറഞ്ഞു. ഇത് സന്ദർശകർക്ക് കലാപരമായ അനുഭവങ്ങളും സാമൂഹിക പങ്കാളിത്ത പ്രോഗ്രാമിനുള്ളിലെ വിവിധ പ്രവർത്തനങ്ങളും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തിെൻറ തലസ്ഥാനത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇൗ ആഘോഷം സംഭാവന ചെയ്യുന്നു.
‘റിയാദ് ആർട്ട്’ പരിപാടിയുടെ ലക്ഷ്യങ്ങളും പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും രാജ്യത്തിെൻറ സാംസ്കാരിക സമ്പദ്‌ വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും അതിെൻറ വിവിധ പദ്ധതികളുടെ ലക്ഷ്യങ്ങളും കൈവരിക്കുന്നതിനുള്ള കലാപരവും സാംസ്കാരികവുമായ കൈമാറ്റത്തിനുള്ള ഒരു വേദിയായും നൂർ അൽറിയാദ് പ്രവർത്തിക്കുന്നു. റിയാദ് നഗരത്തിലെ സ്ഥലങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണ് ആഘോഷ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതിലുടെ സന്ദർശകർക്ക് എളുപ്പത്തിൽ തങ്ങൾക്കിഷ്ടമുള്ള സ്ഥലങ്ങളിൽ എത്താൻ സഹായമാകുന്നു.

Read Also -  ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

അഞ്ച് കേന്ദ്രങ്ങളിൽ വലിയ തോതിലുള്ള ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിരവധി കെട്ടിടങ്ങളിൽ പ്രകാശ പ്രതിഫലനങ്ങൾ, ‘ഡ്രോൺ’ ഡിസ്പ്ലേകൾ, ഇൻട്രാക്ടീവ് കലാസൃഷ്ടികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഒരു ടീമിെൻറ മേൽനോട്ടത്തിലാണ് നൂർ അൽറിയാദ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഏറ്റവും വലിയ കലാമേളകളിൽ പങ്കാളിത്തമുള്ളവരാണ് ഇവെരന്നും അദ്ദേഹം പറഞ്ഞു.

റിയാദ് ആർട്ട് പ്രോഗ്രാമുകളിൽ ഒന്നാണ് നൂർ റിയാദ്. 2019 മാർച്ചിൽ കിരീടാവകാശിയും റിയാദ് സിറ്റി റോയൽ കമീഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാെൻറ സാന്നിധ്യത്തിൽ സൽമാൻ രാജാവാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ആധികാരികതയും സമകാലികതയും സമന്വയിപ്പിക്കുന്ന ഓപ്പൺ ആർട്ട് ഗാലറിയായി റിയാദ് നഗരത്തെ മാറ്റുക എന്ന് ലക്ഷ്യമിട്ടാണ് ഇത് ആരംഭിച്ചത്. അതോടൊപ്പം റിയാദ് നഗരത്തിലെ താമസക്കാർക്കും സന്ദർശകർക്കും കലകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരങ്ങളുണ്ടാക്കുക എന്ന ‘വിഷൻ 2030’ പരിപാടികൾക്ക് അനുസൃതവുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!