ജിദ്ദയിൽ ചേരികളിൽ നിന്ന് ഒഴിവാക്കിയവർക്ക് പുതിയ വീടുകൾ കൈമാറി

By Web TeamFirst Published Jan 20, 2024, 5:13 PM IST
Highlights

ജിദ്ദയിലെ ചേരി നിവാസികൾക്ക് വിതരണം ചെയ്ത മൊത്തം വീടുകളുടെ എണ്ണം 5000 ആയി.

റിയാദ്: നഗരവികസനത്തിനായി നീക്കം ചെയ്ത ജിദ്ദയിലെ ചേരികളിൽ താമസിച്ചിരുന്നവർക്ക് പുതുതായി നിർമിച്ച വീടുകൾ കൈമാറി. മുനിസിപ്പൽ, ഗ്രാമ, ഭവനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി തലാൽ അൽഖുനൈനിയുടെ സാന്നിധ്യത്തിൽ ജിദ്ദ ഗവർണേററ്റ് ആസ്ഥാനത്ത് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസാണ് പുതിയ ഭവന യൂനിറ്റുകൾ വിതരണം ചെയ്തത്.

ഇതോടെ ജിദ്ദയിലെ ചേരി നിവാസികൾക്ക് വിതരണം ചെയ്ത മൊത്തം വീടുകളുടെ എണ്ണം 5000 ആയി. രാജകീയ ഉത്തരവ് പ്രകാരമാണ് മന്ത്രാലയം ഇത്രയും ഭവന യൂനിറ്റുകൾ നിർമിച്ചുനൽകിയത്. പദ്ധതിയിൽ പങ്കാളികളായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചേരികൾ നീക്കം ചെയ്യുന്ന കാലയളവിൽ സംഭാവനകൾ നൽകിയ മേഖലയിലെ 60 ചാരിറ്റബിൾ സംഘടനകളുടെ പ്രതിനിധികളെയും ഡെപ്യൂട്ടി ഗവർണർ ആദരിച്ചു.

Latest Videos

(ഫോട്ടോ: ജിദ്ദയിൽ ചേരിനിവാസികൾക്ക് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് പുതിയ ഭവന യൂനിറ്റുകൾ വിതരണം ചെയ്യുന്നു)

Read Also -  അധ്യാപകര്‍ക്ക് അവസരങ്ങള്‍, ഉയര്‍ന്ന ശമ്പളം; വിവിധ സ്കൂളുകളിൽ 700ലേറെ ഒഴിവുകള്‍, 500 എണ്ണം ദുബൈയിൽ മാത്രം

ആരോഗ്യ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡുമായി സൗദി 

റിയാദ്: സൗദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ ഡ്രസ്സ് കോഡ്. തൊഴിലിടങ്ങളിൽ വ്യക്തി ശുചിത്വം നിലനിർത്തുന്നതിെൻറയും സാമൂഹിക മര്യാദകൾ പാലിക്കുന്നതിെൻറയും ഭാഗമായാണ് പരിഷ്കരണം. ആരോഗ്യ വകുപ്പാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്. 

ആരോഗ്യ മേഖലയിലെ ജീവനക്കാർ തൊഴിലിടങ്ങളിൽ മാന്യവും പൊതുസമൂഹത്തിന് ചേർന്നതുമായ വസ്ത്രം ധരിക്കണമെന്നാണ് പുതിയ നിർദേശം. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത നിർദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്. പുരുഷന്മാർ പൈജാമയും ഷോർട്‌സും ധരിക്കാൻ പാടില്ല. കൂടാതെ അശ്ലീല ചിത്രങ്ങളോ പദപ്രയോഗങ്ങളോ പതിപ്പിച്ച വസ്ത്രങ്ങളും ധരിക്കരുത്. വിചിത്രമായ രീതിയിൽ ഹെയർസ്റ്റൈൽ ഒരുക്കുന്നതിനും പുരുഷന്മാർക്ക് വിലക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!