അവധി പ്രഖ്യാപിച്ചു; ദേശീയ ദിനം ആഘോഷമാക്കാനൊരുങ്ങി ബഹ്റൈൻ

By Web TeamFirst Published Dec 12, 2023, 9:35 PM IST
Highlights

മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും.

മനാമ: ബഹ്‌റൈനില്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.

Read Also -  പുതിയ ജോലിയുടെ സന്തോഷം നോവായി; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പരിശോധന, വില്ലനായി ക്യാൻസർ! മലയാളി നഴ്സ് മരിച്ചു

Latest Videos

തൊഴിലുടമയുടെ അടുത്തു നിന്ന് ഒളിച്ചോടുന്നവര്‍ക്ക് വന്‍ തുക പിഴ ചുമത്തിയേക്കും; ഉത്തരവിട്ട് സൗദി ലേബർ കോടതി

റിയാദ്: തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഒളിച്ചോടുന്നവരും അനുമതിയില്ലാതെ ഇറങ്ങിപ്പോകുന്നവരും തൊഴിലുടമക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് സൗദി ലേബർ കോടതി ഉത്തരവ്. തൊഴിലുടമ തൊഴിലാളിയെ അന്യായമായി പിരിച്ചുവിട്ടാലും തൊഴിലാളി അന്യായമായി തൊഴിൽ അവസാനിപ്പിച്ചാലും തൊഴിൽ കരാർ പ്രകാരമുള്ള അവകാശനിഷേധമായി അത് പരിഗണിക്കുമെന്നും ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും കോടതി പറഞ്ഞു. 

രോഗിയായ തനിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും കരാറിനപ്പുറം അമിതമായി ജോലി ചെയ്യിപ്പിച്ചുവെന്നും പറഞ്ഞ് തൊഴിൽ സ്ഥാപനത്തിൽ നിന്ന് അനുമതിയില്ലാതെ ഇറങ്ങിപ്പോയ മലയാളിയായ തൊഴിലാളിക്കെതിരെ റിയാദിലെ കമ്പനി നൽകിയ പരാതിയിൽ നടന്ന വാദത്തിലാണ് കോടതി ഇങ്ങനെ വിധി പ്രസ്താവിച്ചത്. തൊഴിൽ കരാർ പ്രകാരം അവശേഷിക്കുന്ന കാലയളവിലെ ശമ്പളം അഥവാ 22300 റിയാൽ തൊഴിലാളി തൊഴിലുടമക്ക് നഷ്ടപരിഹാരമായി നൽകാനാണ് കോടതി വിധിച്ചത്.

രണ്ടു വർഷത്തേക്കുള്ള തൊഴിൽ കരാർ പ്രകാരം 1500 റിയാൽ ശമ്പളത്തിന് ഡ്രൈവറായാണ് മലയാളിയായ ഇദ്ദേഹം കമ്പനിയിൽ പ്രവേശിച്ചത്. അമിതമായി ജോലി ചെയ്യിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേ ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങി. തൊഴിൽ കരാർ പ്രകാരം ഇനിയും ഒരു വർഷം കൂടി ജോലിയിൽ തുടരേണ്ടതുണ്ട്. ജോലിയിൽ തുടരാൻ താത്പര്യമില്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ തൊഴിലുടമയെ അറിയിക്കണമെന്നതാണ് തൊഴിൽ കരാറിലുളളത്. അതൊന്നും ചെയ്യാതെ ഒരു ദിവസം ഇദ്ദേഹം കമ്പനിയിൽ നിന്നിറങ്ങുകയായിരുന്നു. കമ്പനി ആദ്യം ലേബർ ഓഫീസിലും പിന്നീട് ലേബർ കോടതിയിലും ഇദ്ദേഹത്തിനെതിരെ പരാതി നൽകി. യാതൊരു കാരണവും കാണിക്കാതെയാണ് ഇദ്ദേഹം കമ്പനി വിട്ടിറങ്ങിയതെന്നും അതിനാൽ ആർട്ടിക്കിൾ 77 പ്രകാരമുള്ള നഷ്ടപരിഹാരം വേണമെന്നുമാണ് കമ്പനി അഭിഭാഷകന് മുഖേന കേസ് ഫയൽ ചെയ്തത്. 

രണ്ട് പ്രാവശ്യം സമൻസയച്ചിട്ടും ഇദ്ദേഹം വാദസമയത്ത് ഹാജറായതുമിൽല. തുർന്ന് ആർട്ടിക്കിൾ 82 പാലിക്കാതെ കമ്പനി വിട്ടിറങ്ങിയതിനാൽ ആർട്ടിക്കിൾ 77 പ്രകാരം തൊഴിൽ കരാറിലെ അവശേഷിക്കുന്ന കാലാവധിയിലെ ശമ്പളം അഥവാ 22300 റിയാൽ തൊഴിലാളി കമ്പനിക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. അപ്പീലിന് പോലും കോടതി അവസരം നൽകിയിൽല. പണം നൽകിയില്ലെങ്കിൽ പത്ത് വർഷത്തെ യാത്ര വിലക്കുണ്ടാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!