ഓടിക്കൊണ്ടിരുന്ന മിനിബസിന് തീപിടിച്ചു; സംഭവം റിയാദിൽ, വൻ ദുരന്തം ഒഴിവായി, ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടു

By Web Team  |  First Published Oct 8, 2024, 10:54 AM IST

വാഹനത്തിന് തീപിടിച്ച ഉടന്‍ തന്നെ ഡ്രൈവറും യാത്രക്കാരും പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 


റിയാദ്: ഓടിക്കൊണ്ടിരുന്ന മിനി ബസിന് തീപിടിച്ചു. റിയാദ് നഗരത്തിൽ തിങ്കളാഴ്ച പകലാണ് സംഭവം. നഗരത്തെ ചുറ്റി കിടക്കുന്ന കിങ് ഫഹദ് ഹൈവേയിലാണ് ഓടിക്കൊണ്ടിരിക്കെ മിനി ബസിന് പിടിച്ചത്. പൂർണമായും കത്തിനശിച്ചു. 

സിവില്‍ ഡിഫന്‍സ് യൂനിറ്റുകൾ എത്തി തീയണച്ചു. വാഹനത്തിന് തീപിടിച്ചെന്ന് മനസിലായപ്പോൾ തന്നെ ഡ്രൈവറും അതിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും പുറത്തിറങ്ങി രക്ഷപ്പെട്ടു. അതുകൊണ്ട് ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Latest Videos

undefined

Read Also -  മൂന്നാം നിലയിലെ ജനാല വഴി മൂന്ന് വയസ്സുകാരിയെ വീട്ടുജോലിക്കാരി താഴേക്ക് എറിഞ്ഞു; നില ഗുരുതരം, കുവൈത്തിൽ പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!