കുവൈത്തിൽ വ്യാപക പരിശോധന; 42,245 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

By Web Team  |  First Published Oct 7, 2024, 5:47 PM IST

രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും വ്യാപകമായ ട്രാഫിക് പരിശോധനയാണ് നടത്തിയത്. 


കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കര്‍ശനമായ പരിശോധനകൾ തുടര്‍ന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖുദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്‌ടർ പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കിയിരിക്കുകയാണ്.

ഗതാഗതവും സുരക്ഷാ സാഹചര്യവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകൾ നടന്നത്. കഴിഞ്ഞ ആഴ്ച ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻറ് നടത്തിയ സുരക്ഷാ ക്യാമ്പയിനുകളില്‍ 42,245 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. ഇതില്‍ ഡ്രൈവിഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച 36 പ്രായപൂർത്തിയാകാത്തവരെ അറസ്റ്റ് ചെയ്തു. ഗുരുതരമായ നിയമലംഘനം നടത്തിയതിന് 43 പേരെ ട്രാഫിക് വകുപ്പിന് കൈമാറി.

Latest Videos

undefined

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ 80 വാഹനങ്ങൾ പിടിച്ചെടുത്തു. അവയിൽ ചിലത് ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ളവയോ മോഷ്ടിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടവയോ ആണ്. ലഹരിമരുന്ന് കൈവശം വെച്ച മൂന്ന് പേരെ ലഹരിമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി. ക്യാമ്പയിനില്‍ ആറ് താമസനിയമ ലംഘകരെയും സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ആറ് പേരെയും പിടികൂടി. 

Read Also -  പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!