പ്രവാസികൾക്ക് തിരിച്ചടി, ഒമാനിൽ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

By Web TeamFirst Published Oct 7, 2024, 5:06 PM IST
Highlights

സെമി സ്കിൽഡ് തൊഴിലുകളായി തരംതിരിച്ച മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നിക്ഷേ ലൈസന്‍സ് നിരോധിക്കുന്നത്. 

മസ്കറ്റ്: ഒമാനില്‍ സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി. സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കിൽഡ്‘ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികൾക്കാണ് ഈ വിലക്ക്.

ലൈസൻസ് നൽകാനാകില്ലെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷ൯ മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് വിദേശ നിക്ഷേപ ലൈസൻസ് നൽകുന്നത് നിർത്തിവെക്കും. വ്യാജ വിദേശ നിക്ഷേപ ലൈസൻസ് അപേക്ഷകളുടെ എണ്ണം കുറക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. പ്രവാസികൾക്ക് നിക്ഷേപമിറക്കി കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അവസരമാണ് ഈ നിയമ ഭേദഗതിയിലൂടെ എടുത്തുകളയുന്നത്.

Latest Videos

 തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കില്‍ഡ്' തൊഴിലുകൾക്ക് ലൈസൻസ് കൈവശം വച്ചിരിക്കുന്ന താമസക്കാരെയാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനികളിൽ ജോലി ചെയ്യുന്ന വിദഗ്‌ധരായ പ്രഫഷണലുകൾക്ക് അവരുടെ തൊഴിലുടമയുടെ അംഗീകാരമുണ്ടെങ്കിൽ വിദേശ നിക്ഷേപ ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.െ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!