ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; അപ്പര്‍ ഗള്‍ഫ് എക്സ്പ്രസിന് തുടക്കമായി

By Web TeamFirst Published Jan 26, 2024, 3:15 PM IST
Highlights

അപ്പര്‍ ഗള്‍ഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി  (മിലാഹ) പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 

ദമ്മാം: ദമ്മാം തുറമുഖത്തെയും ഗള്‍ഫ് രാജ്യങ്ങളെയും ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്. ദമ്മാമിലെ അബ്ദുല്‍ അസീസ് തുറമുഖത്തെയും ഗള്‍ഫ് തുറമുഖങ്ങളെയും ബന്ധിപ്പിച്ച് അപ്പര്‍ ഗള്‍ഫ് എക്സ്പ്രസ് എന്ന പേരിലാണ് ഖത്തര്‍ നാവിഗേഷന്‍ കമ്പനി  (മിലാഹ) പുതിയ ഷിപ്പിങ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 

ജനുവരി 25 മുതല്‍ സര്‍വീസ് ആരംഭിച്ചു. ഖത്തര്‍ നാവിഗേഷന്‍ കമ്പനി പുതിയ ഷിപ്പിങ് സേവനം ആരംഭിച്ചതായി സൗദി പോര്‍ട്ട്സ് അതോറിറ്റി അറിയിച്ചു. ഒമാനിലെ സുഹാര്‍, യുഎഇയിലെ ജബല്‍ അലി, ഖത്തറിലെ ഹമദ്, കുവൈത്തിലെ അല്‍ശുയൂഖ്, ഇറാഖിലെ ഉമ്മുഖസ്ര്‍ എന്നീ അഞ്ച് തുറമുഖങ്ങളെയും ദമ്മാം തുറമുഖത്തെയും ബന്ധിപ്പിച്ചാണ് ഖത്തര്‍ ഷിപ്പിങ് കമ്പനി പുതിയ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. 1,015 കണ്ടെയ്നര്‍ ശേഷിയുള്ള രണ്ട് ചരക്ക് കപ്പലുകള്‍ ഉപയോഗിച്ച് ഈ തുറമുഖങ്ങള്‍ക്കിടയില്‍ ഖത്തര്‍ കമ്പനി പ്രതിവാരം റെഗുലര്‍ സര്‍വീസുകള്‍ നടത്തും. 

Latest Videos

Read Also -  അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് പിതാവും 11 വയസ്സുള്ള മകളും യുഎഇയില്‍ മരിച്ചു

ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് 

മസ്കറ്റ്: ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ലഖ്നോവിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. മാര്‍ച്ച് 15ന് രാവിലെ 7.30ന് ലഖ്നോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.35ന് മസ്കറ്റിലെത്തും. ഇവിടെ നിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലഖ്നോവില്‍ എത്തി ചേരും. 

മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.35ന് ആണ് മസ്കറ്റില്‍ എത്തുക. ഇവിടെ നിന്ന് പുലര്‍ച്ചെ 1.25ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് ലഖ്നോവില്‍ എത്തും. ഈ സെക്ടറില്‍ വിമാന ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!