പ്രവാസി മലയാളി മസ്തിഷ്കാഘാതം മൂലം മരിച്ചു

By Web TeamFirst Published Jan 24, 2024, 2:51 PM IST
Highlights

23 വർഷമായി ബൂപ ഇൻഷുറൻസ് കമ്പനിയിലെ ക്ലെയിംസ് മാനേജർ ആയി ജോലി ചെയ്യുകയായിരിന്നു. കുടുംബം ജിദ്ദയിൽ ഉണ്ട്.  

റിയാദ്: കോഴിക്കോട് നാദാപുരം സ്വദേശി ജിദ്ദയില്‍ മസ്തിഷ്കാഘാതം മൂലം.  നിര്യാതനായി. അഷ്‌റഫ് കൊപ്പനം കണ്ടിയിൽ (49 വയസ്സ്) ആണ് നിര്യാതനായത്.  23 വർഷമായി ബൂപ ഇൻഷുറൻസ് കമ്പനിയിലെ ക്ലെയിംസ് മാനേജർ ആയി ജോലി ചെയ്യുകയായിരിന്നു. കുടുംബം ജിദ്ദയിൽ ഉണ്ട്.  ഭാര്യ ഷഫീന. മക്കൾ ബി.ഡി.എസ് വിദ്യാര്‍ഥിനിയായ മിന്ഹ, മുക്രിസ്, മിഫ്സൽ, സൈനബ്. നിയമനടപടികൾ പൂർത്തികരിച്ച് കബറടക്കം ജിദ്ദയിൽ നടത്തും.

Read Also -  ഇത് വേറെ ലെവൽ, വമ്പൻ രാജ്യങ്ങൾ 'മുട്ടുമടക്കി', ഇവിടെ വൈദ്യുതി മുടങ്ങിയത് വെറും ഒരു മിനിറ്റ് 6 സെക്കന്‍ഡ്

Latest Videos

25 വർഷത്തോളം നീണ്ട പ്രവാസ ജീവിതം; ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു

റിയാദ്: മലയാളി ജിദ്ദയിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം എടക്കരക്ക് സമീപം മരുതക്കടവിൽ സ്വദേശി കോയിപ്പാടൻ അഷ്‌റഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിസ്ഥലമായ ജിദ്ദ കാർ ഹറാജിലുള്ള കാർ ഷോറൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു.

25 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയാണ്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി, മാതാവ്: റുഖിയ, ഭാര്യ: സഫിയ, മക്കൾ: ഹനാന, ഹിബ, ഹിദ, ഫായിസ് അലി, മരുമകൻ: അബ്ദുൽ മനാസിൽ (റിയാദ്),  സഹോദരങ്ങൾ: മാനുക്കോയ (ജിദ്ദ), അബ്ദുറഹ്‌മാൻ, ശംസുദ്ധീൻ, ശരീഫ്, അബ്ദുസ്സലാം, ആമിന, അസ്മാബി, ഫാത്വിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!