അവയവദാനം ഊർജ്ജിതമാക്കാൻ യുഎഇ; ബോധവത്ക്കരണ മികവിന് മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ആദരം

By Web TeamFirst Published Dec 9, 2023, 6:34 PM IST
Highlights

യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അവയവദാന ക്യാംപയിനിൽ ഏറ്റവും കൂടുതൽ പേരെ ചേർത്തതിന് എമിറേറ്റ്സ് മലയാളി നഴ്സസ് കൂട്ടായ്മയ്ക്കാണ് ആദരം ലഭിച്ചത്.

ദുബായ്: അവയവദാനം ലക്ഷ്യമിട്ട് യുഎഇ ആരോഗ്യ മന്ത്രാലയം നടത്തുന്ന പ്രവർത്തനങ്ങൾക്ക് 
വലിയ പിന്തുണയാണ് മലയാളികൾ നൽകുന്നത്. പ്രത്യേകിച്ചും നഴ്സുമാരുടെ കൂട്ടായ്മകളുടെ 
പങ്കാളിത്തവും മലയാളി സംഘടനകളും ഊർജ്ജിതമായി ക്യാംപയിനിൽ പങ്കെടുക്കുന്നുണ്ട്. 
അവയവദാന ക്യാംപയിനിൽ ബോധവത്ക്കരണ പ്രവർത്തനങ്ങളിലെ മികവിനാണ് 
മലയാളി നഴ്സസ് കൂട്ടായ്മയ്ക്ക് ലഭിച്ച ആദരം.  

യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ അവയവദാന ക്യാംപയിനിൽ ഏറ്റവും കൂടുതൽ പേരെ ചേർത്തതിന് എമിറേറ്റ്സ് മലയാളി നഴ്സസ് കൂട്ടായ്മയ്ക്കാണ് ആദരം ലഭിച്ചത്. യുഎഇയിൽ നടന്ന 'മ്മടെ തൃശൂർ പൂരം' വേദിയിൽ വെച്ച്  യുഎഇ ട്രാൻസ്പ്ലാന്റ് കമ്മിറ്റി ചെയർമാൻ ഡോ.അലി ഒബൈദി, കമ്മിറ്റിയംഗം ഡോ. മരിയ ഗോമസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഫാ ഡേവിസ് ചിറമേൽ ആദരവ് കൈമാറിയത്. ഇ.എം.എൻ.എഫ് ഭാരവാഹി സിയാദ് കെ ജമാലുദ്ധീൻ ആദരവ് ഏറ്റുവാങ്ങി. മലയാളികളുടെ കൂടി വലിയ പങ്കാളിത്തം  ലക്ഷ്യമിട്ടാണ് യുഎഇ അവയവദാനം പ്രോത്സാഹിപ്പിക്കുന്നത്. 

Latest Videos

(ഫോട്ടോ -  യുഎഇ ട്രാൻസ്പ്ലാന്റ് കമ്മിറ്റി ചെയർമാൻ ഡോ. അലി ഒബൈദി, കമ്മിറ്റിയംഗം ഡോ. മരിയ ഗോമസ് എന്നിവരുടെ സാന്നിധ്യത്തിൽ  ഫാ ഡേവിസ് ചിറമേൽ   ഇ.എം.എൻ.എഫ് ഭാരവാഹി സിയാദ് കെ ജമാലുദ്ധീൻ ആദരവ് കൈമാറുന്നു. )

Read Also - 'വീട് വളഞ്ഞ്' ഉദ്യോഗസ്ഥര്‍, റെയ്ഡ്; ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട 50 പ്രവാസികള്‍ അറസ്റ്റില്‍

കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പല്‍, ടെന്‍ഡര്‍ വിളിക്കും

ദില്ലി: കേരളത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ലോക്‌സഭയില്‍ പറഞ്ഞു. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്കയെയും ചുമതലപ്പെടുത്തി. 

കഴിഞ്ഞ മാസം ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ക്ക റൂട്ട്‌സ്, കേരള മാരിടൈം ബോര്‍ഡ് എന്നിവയുമായി നടത്തിയ വെര്‍ച്വല്‍ മീറ്റിങിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരളത്തിനും ഗള്‍ഫിനും ഇടയില്‍ സര്‍വീസ് തുടങ്ങുന്നതിനായി ഉടനടി കപ്പല്‍ നല്‍കാന്‍ കഴിയുന്നവരും അനുയോജ്യമായ കപ്പലുകള്‍ കൈവശമുള്ളവരും ഇങ്ങനെ സര്‍വീസ് നടത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവര്‍ക്കുമാണ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിക്കുക. 

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളെ സംബന്ധിച്ച് ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി നല്കുകകയായിരുന്നു മന്ത്രി.ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്‌സ് എന്നിവയുമായി, കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രയ്ക്കായി കപ്പൽ സർവ്വീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!