30 വർഷത്തോളമായി ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ സ്പെയർപാർട്സ് സെക്ഷനിൽ ജീവനക്കാരനായിരുന്ന മലയാളിയാണ് മരിച്ചത്.
റിയാദ്: റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. കോഴിക്കോട് നല്ലളം സ്വദേശി എസ്.ഒ ചാലിത്തൊടി പറമ്പ്, കണ്ണാറമ്പത്ത് വീട്ടില്‍ മജീദ് (58) ആണ് മരിച്ചത്. നസീം അല്‍ അസര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
30 വർഷത്തോളമായി ബി.എം.ഡബ്ല്യൂ കമ്പനിയുടെ റിയാദ് ബ്രാഞ്ചിൽ സ്പെയർപാർട്സ് സെക്ഷനിൽ ജീവനക്കാരനാണ്. പരേതരായ ബിച്ചാമ്മദും കദീസയുമാണ് മാതാപിതാക്കള്‍. ഭാര്യ: സാഹിദ, മക്കള്‍: സജാദ്, ഷര്‍ഫീന, ഷെഫീഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. അതിനാവശ്യമായ നടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, ജാഫര്‍ വീമ്പൂര്‍സ നസീര്‍ കണ്ണീരി, സുല്‍ത്താന്‍ കാവനൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൂർത്തീകരിക്കും.
Read Also - ഖത്തറിലെ പ്രമുഖ പ്രവാസി മലയാളി അന്തരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം