തേങ്ങാ പട്ടണം സ്വദേശി തദേവൂസിന്‍റെ ബോട്ടും തമിഴ്നാട് തൂത്തൂർ സ്വദേശി ജെയിൻ എന്നയാളുടെ ബോട്ടുമാണ് പിടികൂടിയത്
തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ട്രോളർ ബോട്ടും മത്സ്യ ബന്ധനത്തിനായി നിയമ വിരുദ്ധ ലൈറ്റുകൾ ഉപയോഗിച്ചതുമായ രണ്ട് ട്രോളിംഗ് ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെന്‍റ് പിടികൂടി. തേങ്ങാ പട്ടണം സ്വദേശി തദേവൂസിന്‍റെ ബോട്ടും തമിഴ്നാട് തൂത്തൂർ സ്വദേശി ജെയിൻ എന്നയാളുടെ ബോട്ടുമാണ് പിടികൂടിയത്. വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിൽ നടത്തിയ പട്രോളിംഗിനിടയിലാണ് ട്രോളർ ബോട്ടുകൾ പിടികൂടിയത്. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എസ് രാജേഷിന്‍റെ നിർദേശപ്രകാരം നേതൃത്വത്തിൽ മറൈൻ എന്ഫോഴ്സ്മെന്‍റ് സിവിൽ പൊലീസ് ഓഫീസർ അജീഷ്കുമാർ എം, ലൈഫ് ജോണി, ഫ്രഡി, ജോർജ്, സിവിൽ പൊലീസ് ഓഫീസർ അനന്തു തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് സുരേഷ് ഗോപി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം