ഡെലിവറി വാഹനത്തിന് പിന്നിൽ സ്വദേശിയുടെ വാഹനമിടിച്ച് അപകടം; പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു

By Web TeamFirst Published Dec 5, 2023, 12:07 PM IST
Highlights

കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരൻറെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര പത്തിച്ചിറ നെടിയത്ത് കിഴക്കേതിൽ പരേതനായ വർക്കി കുരുവിളയുടെ മകൻ ഷാജി കുരുവിളയാണ് (49) മരിച്ചത്. സാംസ ലോജിസ്റ്റിക്സ് കമ്പനിയിലെ ജീവനക്കാരനായിരുന്ന ഷാജി കുരുവിളയാണ് (49) മരിച്ചത്. 

കഴിഞ്ഞ ഒക്ടോബർ 30ന് പഴയ എയർപോർട്ട് റോഡിൽ ഷാജി ഓടിച്ചിരുന്ന കമ്പനി വക ഡെലിവറി വാഹനത്തിന് പിന്നിൽ സൗദി പൗരൻറെ വാഹനം ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഇദ്ദേഹം പുറത്തേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തൊട്ടുടനെ ഇദ്ദേഹം ഓടിച്ച വാഹനത്തിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. നാലുവർഷം മുമ്പാണ് ഷാജി ഈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: കുഞ്ഞുമോൾ. ഭാര്യ: ലവ്ലി. മക്കൾ: ആഷ്‌ലി, എൽസ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Latest Videos

Read Also - പ്രധാന ഗള്‍ഫ് രാജ്യത്തേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കാന്‍ വിസ്താര എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ; അഴിമതി കേസുകളിൽ പ്രവാസികൾ ഉൾപ്പടെ 146 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അഴിമതി കേസിൽ പ്രവാസികളും സൗദി പൗരന്മാരും ഉൾപ്പടെ 146 പേർ അറസ്റ്റിൽ. കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് അഴിമതിവിരുദ്ധ അതോറിറ്റി (നസഹ) ഇവരെ പിടികൂടിയത്. പ്രതികളെ ജുഡീഷ്യറിക്ക് റഫർ ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണ്.

341 പേരെ ചോദ്യം ചെയ്തു. ഒരു മാസത്തിനിടെയാണ് നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും പേരെ ചോദ്യം ചെയ്തതും അറസ്റ്റിലായതും. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, ഭവനം, പരിസ്ഥിതി, ജലം, കൃഷി എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാർ ഇതിലുൾപ്പെടുമെന്നും അതോറിറ്റി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 


click me!