ഇന്ത്യ ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി വിസ വേണ്ട; ഇളവ് അനുവദിച്ച് ഈ രാജ്യം

By Web TeamFirst Published Dec 15, 2023, 3:43 PM IST
Highlights

സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു. 

റിയാദ്: സൗദി, ഇന്ത്യയും ഉൾപ്പടെ 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിൽ പോകാൻ ഇനി വിസ വേണ്ട. ഈ രാജ്യക്കാർക്ക് ഒരു വിസയും കൂടാതെ രാജ്യത്തേക്ക് പ്രവേശിക്കാനാവും വിധമാണ് വിസയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ലബനോൻ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇറാനിലേക്ക് പ്രവേശിക്കാൻ ഇനിമുതൽ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയൻ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദർഗാമി പറഞ്ഞു. 

രാജ്യത്തിൻറെ വാതിലുകൾ ലോകത്തിന് മുന്നിൽ തുറക്കാൻ സർക്കാർ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണ്. മെഡിക്കൽ ടൂറിസത്തിന് പുറമേ ഇറാൻ പ്രകൃതിയാൽ ആകർഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകൾ ലോകത്തിന് ആസ്വദിക്കാൻ തങ്ങൾ അവസരം ഒരുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Latest Videos

Read Also -  ഇതെന്ത് ഓഫര്‍! 200 രൂപയില്‍ താഴെ വിമാന ടിക്കറ്റോ? പുതിയ ഓഫര്‍, മുന്‍കൂട്ടി പ്ലാന്‍ ചെയ്താല്‍ വമ്പൻ ലാഭം

തൊഴിൽ നിയലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ; പുതിയ നിയമാവലി പുറത്തിറക്കി

 

റിയാദ്: സൗദി അറേബ്യയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക.

മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി പുറത്തിറക്കിയ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ് സ്ഥാപനങ്ങളുടെ വലിപ്പം കണക്കാക്കുന്നത്.
തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ആണെങ്കിൽ എ വിഭാഗത്തിലും, 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

20 തൊഴിലാളികളോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സി കാറ്റഗറിയിലാണ് വരിക. നിയമലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടു തരം പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തതിെൻറ ഭാഗമാണ് പുതിയ മാറ്റങ്ങൾ. കൂടാതെ സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


click me!