ദോഹയ്ക്ക് പുറത്തുള്ളവര്‍ക്ക് ആശ്വാസം; ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 19ന്

By Web TeamFirst Published Jan 14, 2024, 5:11 PM IST
Highlights

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. എന്നാല്‍ രാവിലെ എട്ട് മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കും. 

ദോഹ: ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ജനുവരി 19ന് ദുഖാനില്‍ നടക്കും. ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പ് സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് സംഘടിപ്പിക്കുന്നത്. പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ എന്നിവയ്ക്കുള്ള സൗകര്യമുണ്ടാകും.

വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് ക്യാമ്പ്. എന്നാല്‍ രാവിലെ എട്ട് മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവര്‍ വേണ്ട രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ പാസ്പോര്‍ട്ടുകള്‍ ജനുവരി 26ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ അതേ സ്ഥലത്ത് വിതരണം ചെയ്യും. ദുഖാനിലും സമീപ സ്ഥലങ്ങളിലുമുള്ള ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ദുഖാനില്‍ കോണ്‍സുലാര്‍ ക്യാമ്പൊരുക്കുന്നത്. 

Latest Videos

Read Also - വന്‍ വര്‍ധന, 20 ശതമാനം വരെ അധിക തുക; എയര്‍പോര്‍ട്ട് ടു എയര്‍പോര്‍ട്ട് സ്റ്റാറ്റസ് ചേഞ്ച് സേവന നിരക്ക് ഉയരും

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള സൗകര്യമുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!