ഡോണ്ട് അണ്ടര്‍ എസ്റ്റിമേറ്റ്, ഇത് വേറെ ലെവൽ; കാൽപന്തിന്‍റെ ലോകത്ത് പുതിയ താരോദയമായി സൗദിയിൽ നിന്ന് വനിതാ റഫറി

By Web Team  |  First Published Feb 6, 2024, 6:30 PM IST

ഫുട്ബോൾ മത്സരം കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും ഉയർന്ന പ്രഫഷനലിസത്തോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ് കാരണം കാണികളുടെ ശ്രദ്ധ ആകർഷിക്കാൻ ഹിബക്ക് കഴിഞ്ഞു.


റിയാദ്: കാൽപന്തിൻ ലോകത്തെ പുതിയ താരോദയമായി സൗദിയിൽ നിന്നൊരു വനിതാ റഫറി, ഹിബ  അൽഒവൈദി. റിയാദ് സീസൺ കപ്പ് ഫുട്ബാൾ ടൂർണമെൻറിലാണ് ഹിബയുടെ കളി നിയന്ത്രണം ലോകത്തിെൻറ കണ്ണിലുടക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന അൽഹിലാൽ-ഇൻറർ മിയാമി മത്സരത്തിൽ നാലാമത്തെ റഫറിയായിരുന്നു ഹിബ. ഫിഫ റഫറി ലിസ്റ്റിൽ ഇടംപിടിച്ച ശേഷമുള്ള ഹിബയുടെ ആദ്യ റഫറിയിങ്ങായിരുന്നു ഇത്. ഏകപക്ഷീയമായി ആറ് ഗോളുകൾക്ക് അൽ നസ്റിനോട് ഇൻറർ മിയാമി അതിദയനീയമായി തോറ്റ മത്സരത്തിലും റഫറിയാകാനുള്ള അവസരം ഹിബക്ക് ലഭിച്ചു.

Latest Videos

undefined

ഫുട്ബോൾ മത്സരം കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും ഉയർന്ന പ്രഫഷനലിസത്തോടെയും കൈകാര്യം ചെയ്യാനുള്ള കഴിവ് കാരണം കാണികളുടെ ശ്രദ്ധ ആകർഷിക്കാൻ ഹിബക്ക് കഴിഞ്ഞു. പ്രഫഷനലിസവും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഏറ്റുമുട്ടൽ കൈകാര്യം ചെയ്യുന്നതിൽ അവൾ വിജയിച്ചു. മത്സരം ശ്രദ്ധയോടെ നിരീക്ഷിച്ച് നിൽക്കുന്ന ഹിബയുടെ ദൃശ്യങ്ങൾ സൗദി മാധ്യമങ്ങളിലും ഇടം നേടി. അത് ഹിബയുടെ മാത്രം രൂപം ആയിരുന്നില്ലെന്ന് കായിക ലോകത്തുള്ളവർ വിലയിരുത്തി. കായിക രംഗത്ത് സൗദി വനിതകളുടെ വിശിഷ്ടമായ പങ്ക് തെളിയിക്കുന്നത് കൂടിയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫിഫയുടെ അംഗീകാരമുള്ള റഫറിമാരുടെ പട്ടികയിൽ ഹിബയും ഇടംപിടിച്ചത്. ഇതോടെ ഫിഫയുടെ അംഗീകാരമുള്ള 22 സൗദി റഫറിമാരുടെ പട്ടികയിൽ ഹിബയും ചേർന്നു.

Read Also - വരാനിരിക്കുന്നത് നീണ്ട അവധി, ആകെ നാല് ദിവസം ലഭിക്കും! ദേശീയദിനവും വിമോചന ദിനവും; പൊതു അവധിയുമായി കുവൈത്ത്

ഏഷ്യൻ ഫുട്ബോള്‍ കോൺഫെഡറേഷൻ 2022ൽ സംഘടിപ്പിച്ച റഫറിസ് അക്കാദമി കോഴ്‌സിെൻറ നാലാം പതിപ്പിൽ സൗദി ഫീൽഡ് റഫറിമാരായ ഖാലിദ് അൽ അഹ്മരിക്കൊപ്പം ഹിബ പങ്കെടുത്തിട്ടുണ്ട്. വനിതാ പ്രീമിയർ ലീഗിലെ ആദ്യ പതിപ്പിൽ അൽ ഹിലാൽ-അൽ യമാമ മത്സരത്തിൽ റഫറിയായിട്ടുണ്ട്. 2021 ജനുവരിയിൽ റിയാദിൽ സംഘടിപ്പിച്ച ജിംനാസ്റ്റിക് ഗെയിമിൽ കായിക മന്ത്രാലയം അംഗീകരിച്ച പുതിയ വനിതാ റഫറിമാരിൽ ഹിബയും ഉൾപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!