ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവിലയില്‍ കുറവുണ്ടായി.
ദുബൈ: ദുബൈയില്‍ സ്വര്‍ണവില ഇടിഞ്ഞു. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് മൂന്ന് ദിര്‍ഹത്തിന്‍റെ കുറവാണ് ഉണ്ടായത്.
യുഎഇ പ്രാദേശിക സമയം രാവിലെ 9 മണിക്ക് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 318.25 ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. വാരാന്ത്യത്തില്‍ വിപണി അവസാനിക്കുമ്പോള്‍ 321.5 ദിര്‍ഹം ആയിരുന്നു. 3.25 ദിര്‍ഹത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 294.5 ദിര്‍ഹമാണ്. 21 കാരറ്റ് 285.25 ദിര്‍ഹത്തിലേക്കും 18 കാരറ്റ് 244.5 ദിര്‍ഹത്തിലേക്കുമാണ് എത്തിയത്.
undefined
Read Also - പ്രവാസികളേ ഈ അവസരം പ്രയോജനപ്പെടുത്തൂ; ഒഴിവാകുക വൻ തുക, നാല് എമിറേറ്റുകളിൽ 50 ശതമാനം ട്രാഫിക് പിഴയിളവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം