സബ്സിഡിയുള്ള ഡീസല്‍ അനധികൃതമായി വിൽപ്പന നടത്തിയ പ്രവാസികള്‍ കുവൈത്തിൽ അറസ്റ്റിൽ

By Web TeamFirst Published Dec 25, 2023, 9:52 PM IST
Highlights

കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.

കുവൈത്ത് സിറ്റി: കുവൈത്തിൽ സബ്സിഡിയുള്ള ഡീസല്‍ വിറ്റ അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ. ഖൈത്താൻ, കബ്ദ് പ്രദേശങ്ങളിൽ കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള ഡീസൽ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന പ്രവാസികളാണ് അറസ്റ്റിലായത്.

ഏഷ്യൻ പൗരത്വമുള്ള അഞ്ച് പേരെയാണ് അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടിയത്. പിടികൂടിയവര്‍ക്കെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Latest Videos

അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നടത്തിയ പരിശോധനകളിൽ 54 ടൺ ഭക്ഷണം ഉപയോഗശൂന്യമെന്ന് കണ്ടെത്തിയിരുന്നു.  കേടായ ഈ ഭക്ഷണം 2023 അവസാനത്തോടെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്കായി 1,300 പുതിയ ലൈസൻസുകളാണ് 2023ല്‍ നൽകിയത്. 910 നിയമലംഘനങ്ങള്‍ കണ്ടെത്തി.  2,400 സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന തരത്തില്‍ ശക്തമായ പരിശോധന ക്യാമ്പയിനുകളും നടന്നു.

Read Also -  നാട്ടിൽ നിന്ന് ഒരു നോക്ക് കാണാൻ മകൻ വിസിറ്റ് വിസയിലെത്തി; പിന്നാലെ വെൻറിലേറ്ററിലായിരുന്ന പിതാവ് മരിച്ചു

പരിശോധനയിൽ കണ്ടെത്തിയത് 27 കിലോ ലഹരിമരുന്നും കഞ്ചാവും  192 കുപ്പി മദ്യവും; 23 പ്രവാസികൾ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നും മദ്യവും കൈവശം വെച്ച കേസുകളില്‍ 23 പേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഇവരെ പിടികൂടിയത്. 

ഇവരില്‍ നിന്നും വ്യത്യസ്ത തരത്തിലുള്ള 27 കിലോഗ്രാം ലഹരിമരുന്ന്, 24,000 സോക്കോട്രോപിക് ഗുളികകള്‍, 192 കുപ്പി മദ്യം, 25 കഞ്ചാവ് ചെടി എന്നിവ പിടികൂടി. കൂടാതെ തോക്കുകളും ലഹരിമരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച പണവും പിടിച്ചെടുത്തു. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന പരിശോധനകളിലാണ് പ്രതികളെ പിടികൂടിയതെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് അറിയിച്ചു. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം നടത്തുന്ന തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായാണ് പ്രതികള്‍ പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!