സൗദിയിലെ ആദ്യ ഹോഴ്സ് ജമ്പിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

By Web TeamFirst Published Dec 23, 2023, 10:35 PM IST
Highlights

തുടക്കക്കാർക്കായി 70-80 സെൻറീമീറ്ററും അമച്വർ വിഭാഗത്തിൽ 90-100 സെൻറീമീറ്ററും ഉയരമുള്ള ഹർഡിലുകൾ ചാടിക്കടന്നുള്ള രണ്ട് റൗണ്ട് മത്സരങ്ങൾക്കാണ് ആദ്യ ദിനം സാക്ഷ്യം വഹിച്ചത്.

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഹോഴ്സ് ജമ്പിങ് ചാമ്പ്യൻഷിപ്പിന് വടക്കൻ മേഖലയിലെ തബൂക്ക് നഗരത്തിൽ തുടക്കം. കായിക മന്ത്രാലയത്തിെൻറ തബൂക്ക് ശാഖയും സൗദി കുതിരസവാരി ഫെഡറേഷനും സംയുക്തമായി തബൂക്കിലെ തുനയാന സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ സ്ത്രീപുരുഷന്മാരായ 18 അത്ലറ്റുകൾ മത്സരിച്ചു.

തുടക്കക്കാർക്കായി 70-80 സെൻറീമീറ്ററും അമച്വർ വിഭാഗത്തിൽ 90-100 സെൻറീമീറ്ററും ഉയരമുള്ള ഹർഡിലുകൾ ചാടിക്കടന്നുള്ള രണ്ട് റൗണ്ട് മത്സരങ്ങൾക്കാണ് ആദ്യ ദിനം സാക്ഷ്യം വഹിച്ചത്. തുടക്കക്കാരുടെ വിഭാഗത്തിൽ റൈഡർ അബ്ദുൽ ഇലാഹ് അൽഷഹ്‌റാനി ഒന്നാം സ്ഥാനവും മുഖ്രിൻ മുഷബാബ് അൽഷഹ്‌റാനി രണ്ടാം സ്ഥാനവും മൊവാസ് അൽറഹ്മാനി മൂന്നാം സ്ഥാനവും നേടി. അമേച്വർ വിഭാഗത്തിൽ അബ്ദുറഹ്മാൻ അൽമുർഷിദ് ഒന്നാം സ്ഥാനത്തിനും അബ്ദുല്ല അൽഗാംദി രണ്ടാം സ്ഥാനത്തിനും മുഹമ്മദ് അൽ ഷെഹ്‌രി മൂന്നാം സ്ഥാനത്തിനും അർഹത നേടി. കുതിരസവാരി മത്സരം പോഷിപ്പിക്കുന്നതിനും ഈ രംഗത്തെ അത്ലറ്റുകൾക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ റൈഡർമാരുടെയും കുതിര ഉടമകളുടെയും എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ കായിക മന്ത്രാലയം ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബൗദ് വിശദീകരിച്ചു. 

Latest Videos

Read Also -  സൗദിയില്‍ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്ത്; പിടികൂടിയത് 117,000 ലഹരി ഗുളികകള്‍

ഉപയോഗിച്ച വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരാൻ നികുതിയിളവ്

റിയാദ്: സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്നതും ഉപയോഗിച്ചതുമായ വസ്തുക്കൾക്ക് കസ്റ്റംസ് നികുതിയില്‍ ഇളവ് ലഭിക്കുമെന്ന് സൗദി കസ്റ്റംസ് ആൻഡ് സകാത്ത് അതോറിറ്റി. ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് തങ്ങിയ സ്വദേശികൾക്കും പുതുതായി രാജ്യത്തേക്ക് എത്തുന്ന വിദേശികൾക്കും ഇളവ് ലഭ്യമാകും. 

കൃത്യമായ ഡോക്യുമെൻറുകള്‍ സമർപ്പിക്കുന്നവർക്ക് മാത്രമാകും ഇളവ് ലഭിക്കുക. വ്യക്തിഗത ആവശ്യത്തിനുള്ളതും ഉപയോഗിച്ചതുമായ വീട്ടുപകരണങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനാണ് നികുതി ഇളവ്. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നും ഒഴിവ് നൽകും. വ്യോമ- കര- നാവിക അതിർത്തികള്‍ വഴിയെത്തുന്ന വസ്തുക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. വിദേശത്ത് കഴിഞ്ഞതിൻറെ രേഖകള്‍, പുതതായി രാജ്യത്ത് താമസിക്കുന്നതിന് നേടിയ വിസാരേഖകള്‍ ഒപ്പം താമസ ഇടവുമായി ബന്ധപ്പെട്ട രേഖകള്‍, സർക്കാര്‍ തലത്തിലെ വകുപ്പ് മേധാവികള്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ എന്നിവ ഇതിനായി ഹാജരാക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!