വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുവൈത്തില്‍ പ്രവാസി മരിച്ചു

By Web TeamFirst Published Jan 23, 2024, 4:56 PM IST
Highlights

രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 30 വയസുള്ള പാകിസ്ഥാൻ പൗരന്‍ മരണപ്പെട്ടത്. 

മിന അബ്‍ദുള്ള സ്‌ക്രാപ്പ് റോഡിൽ വാഹനാപകടം ഉണ്ടായതായി ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. ഉടന്‍ തന്നെ മിന അബ്‍ദുള്ള ഫയര്‍സ്റ്റേനില്‍ നിന്ന് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറാണ് അപകടത്തിൽ മരണപ്പെട്ടത്. മൃതദേഹം ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.

Latest Videos

Read Also - ഇത് കര വേറെയാ മോനെ, നൈസായി രക്ഷപ്പെടാമെന്ന് കരുതിയോ? ഇടിച്ചിട്ട് പോയ കാര്‍ ഇനി ഒരു ബാഗിലാക്കി കൊണ്ടുപോകാം!

ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങി പ്രവാസി; നഷ്ടമായത് വന്‍ തുക, അന്വേഷണത്തില്‍ കണ്ടെത്തിയത്...

കുവൈത്ത് സിറ്റി: കുവൈത്തില്‍  ഓൺലൈൻ തട്ടിപ്പില്‍ കുടുങ്ങിയ പ്രവാസിക്ക് നഷ്ടമായത് 3,000 ദിനാര്‍. മെയ്ദാന്‍ ഹവല്ലി പോലീസ് സ്റ്റേഷനിലാണ് പ്രവാസി പരാതി നല്‍കിയത്. ഒരു പ്രാദേശിക ഫോൺ നമ്പർ ഉപയോഗിച്ച് പൊലീസായി ആൾമാറാട്ടം നടത്തിയ ഒരാളിൽ നിന്ന് കോള്‍ വന്നുവെന്നാണ് പ്രവാസിയുടെ പരാതിയിൽ പറയുന്നത്. ആഭ്യന്തര മന്ത്രാലയ ജീവനക്കാരായി ആൾമാറാട്ടം നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും പുതിയ തട്ടിപ്പ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്‍റെ ഞെട്ടലിലാണ് അധികൃതര്‍.

തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാൻ ശ്രമിച്ചതിനാല്‍ ഇത് സസ്പെൻഡ് ചെയ്യാൻ ഒടിപി ആവശ്യപ്പെടുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് മൊത്തം 3,000 കുവൈത്തി ദിനാര്‍ ആണ് നഷ്ടപ്പെട്ടത്. ആദ്യം 1000 ദിനാറും പിന്നീട് 2000 ദിനാറുമാണ് നഷ്ടപ്പെട്ടത്. ഒരു പ്രവാസിയുടെ അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തെങ്കിലും സംഭവത്തെക്കുറിച്ചുള്ള അറിവില്ലെന്നാണ് പ്രതികരിച്ചത്. കൂടുതൽ അന്വേഷണത്തിൽ പണം പോയത് ഒരു ബംഗ്ലാദേശിയിലേക്കാണെന്ന് കണ്ടെത്തി. ഇയാള്‍ രാജ്യം വിട്ടെന്നാണ് വ്യക്തമായിട്ടുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!