തുടർച്ചയായ ഒമ്പത് ദിവസം ഔദ്യോഗിക അവധി; ചെറിയ പെരുന്നാൾ കളറാകും, പ്രഖ്യാപനവുമായി ഖത്തർ

പതിനൊന്ന് ദിവസം നീണ്ടു നില്‍ക്കുന്ന അവധിയാണ് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ലഭിക്കുക. 

amiri diwan announces eid al fitr holiday in qatar

ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അമീരി ദിവാന്‍ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ ഏഴ് വരെയാണ് മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികൾ, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ എട്ടിന് പ്രവൃത്തി ദിവസം പുനരാരംഭിക്കും. ഔദ്യോഗികമായി ആകെ 9 ദിവസമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ 11 ദിവസത്തെ അവധി ലഭിക്കും. 

Latest Videos

Read Also - സൗദി അറേബ്യയിൽ ഞായറാഴ്ച ഈദുൽ ഫിത്വറിന് സാധ്യത

ഖത്തർ സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അവധി സംബന്ധമായ തീരുമാനം ക്യുസിബി ഗവർണർ കൈക്കൊള്ളണമെന്നും അമീരി ദിവാനി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!