ബ്രേക്ക് നഷ്ടപ്പെട്ട് അപകടം; വാഹനത്തിന്‍റെ ടയറിനടിയിൽപ്പെട്ട് പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. 

malayali expatriate died in an accident in oman

സലാല: പ്രവാസി മലയാളി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പള്ളിപ്പടി സ്വദേശി തളികപ്പറമ്പിൽ നൗഫൽ (40) ആണ് സലാലയിൽ മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഹെവി ഡ്രൈവറായ നൗഫൽ തുംറൈത്തിൽ നിന്ന് സലാലയിലേക്ക് വരവെയാണ് അപകടം ഉണ്ടായത്. 

മറ്റൊരു ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് വാഹനം അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ടയറിനടിയിൽ പെട്ട നൗഫൽ തൽക്ഷണം മരിക്കുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെ ദുബൈയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം സലാലയിലെത്തിയിട്ട് ഒരു വർഷമായി. ഭാര്യ: റിഷാന, രണ്ട് മക്കളുണ്ട്.  

Latest Videos

Read Also -  ചെറിയ പെരുന്നാൾ; ഒമാനിൽ 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!