Health
രാത്രിയിൽ ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ രാത്രിയിൽ ഒഴിവാക്കുക. കാരണം അവ നെഞ്ചെരിച്ചിലിന് ഇടയാക്കും. ഇത് മൂലം ഉറങ്ങാൻ പ്രയാസമാകും.
രാത്രിയിൽ കാപ്പി കുടിക്കുന്ന ശീലം അത്ര നല്ലതല്ല. കഫീൻ മണിക്കൂറുകളോളം ശരീരത്തിൽ നിൽക്കും. ഇത് ഉറക്കം തടസ്സപ്പെടുത്തും.
മദ്യം ഉറക്കത്തെ തടസ്സപ്പെടുത്തും. അതിനാൽ രാത്രിയിൽ മദ്യം ഒഴിവാക്കുക.
കൊഴുപ്പു കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസമായിരിക്കും. ഇത് രാത്രിയിൽ അസ്വസ്ഥതയോ ദഹനക്കേടോ ഉണ്ടാക്കും.
ജങ്ക് ഫുഡുകളിലും പ്രോസസ് ചെയ്ത ഭക്ഷണങ്ങളിലും പ്രിസർവേറ്റീവുകളിലും ഫുഡ് അഡിറ്റീവുകളും അനാരോഗ്യകരമായ കൊഴുപ്പുകളും ഉണ്ടാകും. ഇത് ദഹനക്കേട് ഉണ്ടാക്കാം.
കാർബണേറ്റഡ് പാനീയങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ ദഹനക്കേടുണ്ടാക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും.
മധുരമുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഊർജനിലയിൽ മാറ്റം വരുത്തുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യും.