ചെറിയ പെരുന്നാൾ അവധി; കുവൈത്ത് എയർപോർട്ട് വഴി സഞ്ചരിക്കുക 188,450 യാത്രക്കാർ

ബൈ, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവിടങ്ങളാണ് കുവൈത്തില്‍ നിന്ന് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുക. 

188450 passengers will travel through kuwait international airport during eid al fitr holidays

കുവൈത്ത് സിറ്റി: മാർച്ച് 30 മുതൽ ഏപ്രിൽ 1 വരെയുള്ള  ഈദ് അൽ ഫിത്ര്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 1,640 വിമാനങ്ങളിലായി 188,450 യാത്രക്കാർ സഞ്ചരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഞായറാഴ്ച അറിയിച്ചു.

കുവൈത്ത് വിമാനത്താവളത്തിൽ നിന്ന് ഈദ് അവധിക്കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങൾ ദുബൈ, കെയ്‌റോ, ജിദ്ദ, ദോഹ, ഇസ്താംബുൾ എന്നിവയാണെന്ന് വകുപ്പിന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ രാജ്ഹി ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു. യാത്രക്കാർ വിമാനയാത്രയ്ക്ക് നേരത്തെ വിമാനത്താവളത്തിൽ എത്തണമെന്നും അവരുടെ പാസ്‌പോർട്ടും ആവശ്യമുള്ള എയർലൈൻ ടിക്കറ്റുകളും, ഹോട്ടൽ റിസർവേഷനുകളും, അവർ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്തേക്കുള്ള എൻട്രി വിസകളും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അൽ രാജ്ഹി യാത്രക്കാരോട് ഊന്നിപ്പറഞ്ഞു.

Latest Videos

Read Also - കുവൈത്തിൽ സാൽമിയ ഭാഗത്തേക്കുള്ള ഫോർത്ത് റിങ് റോഡ് താൽക്കാലികമായി അടച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!