പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി; 150 ലിറ്റർ സ്പിരിറ്റ് പിടിച്ചു; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

വീട്ടിൽ നിന്ന് പൊലീസ് സ്പിരിറ്റ് കണ്ടെത്തിയതിന് പിന്നാലെ ജീപ്പ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

Jeep Driver commit suicide after Police seized 150 litre spirit from his home

തൃശൂർ: പൊലീസ് വീട്ടിലെത്തി സ്പിരിറ്റ് പിടിച്ചത് അറിഞ്ഞ് ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. തൃശൂർ കൈനൂരിലാണ് സംഭവം. പുത്തൂർ സ്വദേശി ജോഷി (52) ആണ് മരിച്ചത്. ജീപ്പ് ഡ്രൈവറായ ജോഷിയുടെ വീട്ടിൽ നിന്ന് 150 ലിറ്റർ സ്പിരിറ്റ് പൊലീസ് ഇന്ന് പിടിച്ചിരുന്നു. ഒല്ലൂർ പൊലീസാണ് വീട്ടിൽ നിന്ന് സ്പിരിറ്റ് പിടിച്ചത്. പൊലീസ് വീട്ടിൽ എത്തിയത് അറിഞ്ഞതോടെയാണ് ജോഷി ജീവനൊടുക്കിയതെന്നാണ് കരുതുന്നത്. ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

 

Latest Videos

vuukle one pixel image
click me!