ബസ് സ്റ്റോപ്പിൽ കാത്തിരുന്നു, 18 കാരിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; പത്തനംതിട്ടയിൽ 2 യുവാക്കൾ പിടിയിൽ

Published : Mar 30, 2025, 10:35 PM IST
ബസ് സ്റ്റോപ്പിൽ കാത്തിരുന്നു, 18 കാരിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; പത്തനംതിട്ടയിൽ 2 യുവാക്കൾ പിടിയിൽ

Synopsis

യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപ്പെടുത്തി.

പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതിന്  നിരവധി കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. കോട്ടാങ്ങൽ ഭഗവതി കുന്നേൽവീട്ടിൽ ബി.ആർ ദിനേശ് (35), കോട്ടാങ്ങൽ എള്ളിട്ട മുറിയിൽ വീട്ടിൽ മാഹീൻ(30) എന്നിവരാണ് പിടിയിലായത്.  ഡിഗ്രി വിദ്യാർത്ഥിനിയായ 18 കാരി കോട്ടാങ്ങൽ സ്വദേശിനിക്കുനേരെ നഗ്നതാപ്രദർശനം നടത്തുകയും, പിന്തുടർന്ന് ഭയപ്പെടുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് യുവാക്കളെ പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ ദിനേശും മാഹിനും. മാഹിൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. 

കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3 മണിയോടെ ചുങ്കപ്പാറയിൽ പോയി തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന വഴിയായിരുന്നു യുവാക്കൾ യുവതിയോട് അപമര്യാദയായി പെരുമാറിയത്. ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. യുവതിക്ക് പിന്നാലെയെത്തി പ്രത്യേക ശബ്ദം പുറപ്പെടുവിപ്പിച്ച പ്രതികൾ, കൈകൾ കൊണ്ട് മോശം ആംഗ്യം കാണിച്ചു. ഇവരെ ശ്രദ്ധിക്കാതെ യുവതി ബസ് സ്റ്റാൻഡിനു പിന്നിലെ വഴിയിലൂടെ വീട്ടിലേക്ക് പോയി. ഇതോടെ യുവതിയെ പിന്തുടർന്ന് ഒന്നാം പ്രതി ദിനേശ് വസ്ത്രമഴിച്ച് നഗ്നതാ പ്രദർശനം നടത്തി. പിന്നീട് ആക്രോശിച്ചുകൊണ്ട് പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. 

 സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി ദിനേശിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ മാഹീൻ സ്ഥലത്ത് നിന്നും ഓടിപ്പോയി. തുടർന്ന്, യുവതിയുടെ മൊഴിപ്രകാരം എസ്ഐ ടി.പി ശശികുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഇൻസ്‌പെക്ടർ ബി സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള  സംഘം രണ്ടാം പ്രതിക്കുവേണ്ടി നടത്തിയ തെരച്ചിലിൽ  വള്ളച്ചിറയിൽ വച്ച്  ഇയാളെ പിടികൂടി. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. 

ഇരുവരും വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായി. 2023 ൽ പെരുമ്പെട്ടി പൊലീസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡന, ദേഹോപദ്രവകേസ്  ഉൾപ്പെടെ 10 കേസുകളിൽ പ്രതിയാണ് ദിനേശ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നതിന് വെണ്മണി പൊലീസ് രജിസ്റ്റർ ചെയ്ത കേസും ഉൾപ്പെടുന്നു. മണിമല,  കറുകച്ചാൽ, പെരുമ്പെട്ടി എന്നിവടങ്ങളിലാണ് മറ്റ് കേസുകളുള്ളത്. കഞ്ചാവ് ബീഡി വലിച്ചതിന് എടുത്ത രണ്ട് കേസുകൾ ഉൾപ്പെടെ പെരുമ്പെട്ടി, മണിമല സ്റ്റേഷനുകളിലെടുത്ത 5 കേസുകളിൽ പ്രതിയായിട്ടുണ്ട് മാഹീൻ.

Read More : ചേർത്തലയിൽ 14 വയസുകാരൻ ആരോടും മിണ്ടുന്നില്ല, പുറത്തായത് ലൈംഗികാതിക്രമം; അയൽവാസി റിമാൻഡിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇനി കുറച്ച് ഷോ ഇവിടെ നിന്നാവാം' ! ആദ്യം കണ്ടത് കുട്ടികൾ, കൊന്നമൂട്ടിൽ വൈദ്യുത പോസ്റ്റിനു മുകളിൽ കയറിക്കൂടി മൂർഖൻ പാമ്പ്
പാലക്കാട് നിലനിർത്താൻ ഷാഫി പറമ്പിൽ നേരിട്ടിറങ്ങുമോ? രമ്യ ഹരിദാസ്, സന്ദീപ് വാര്യർ, എ തങ്കപ്പൻ; കോൺഗ്രസ് സാധ്യത പട്ടിക ഇങ്ങനെ