വെള്ളിയാഴ്ച മുതലാണ് റോഡ് താൽക്കാലികമായി അടച്ചിടുന്നതെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് റോഡ് ഫ്ലൈ ഓവർ പ്രവേശന കവാടം (സാൽമിയയിലേക്ക്) മുതൽ ഫോർത്ത് റിംഗ് റോഡ് വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
ജഹ്റയിൽ നിന്ന് വരുന്ന വാഹനങ്ങൾ കിംഗ് ഫഹദ് റോഡിലേക്ക് (അഹ്‌മദി ദിശയിലേക്ക്) തിരിഞ്ഞ് പോകണം.റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടൽ തുടരും. യാത്രക്കാർ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യാനും വഴിതിരിച്ചുവിടൽ അടയാളങ്ങൾ പിന്തുടരാനും അധികൃതര്‍ നിർദേശിച്ചു.
Read Also - പൗരന്മാർക്കും പ്രവാസികൾക്കും ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈത്ത് അമീർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം