ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; വായ്പ എടുക്കുന്നവർക്ക് ഇത് നല്ല കാലമോ? എങ്ങനെ ഉപയോഗപ്പെടുത്താം

നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്.

gold rate hit help to loan borowers

സ്വർണവില സർവകാല റെക്കോർഡിലാണ്. ഇന്നലെ ആദ്യമായി സ്വർണവില 66000 കടന്നു. ഇന്ന് പവന്റെ വില 66,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6790 രൂപയാണ്. ഒരു വർഷത്തിനുള്ളിൽ, സ്വർണ്ണ വില 10 ഗ്രാമിന് ഏകദേശം 15,000 രൂപയോളമാണ് വർദ്ധിച്ചത്. എന്നാൽ സ്വർണം വാങ്ങുന്നതിനു കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല. നിലവിൽ ഏകദേശം 27,000 ടണ്ണിലധികം  സ്വർണമാണ് ഇന്ത്യയിലെ വീടുകളിലുള്ളത്. അതിൽ ഏകദേശം 5,300 ടൺ വായ്പ  എടുക്കുന്നതിനായി  പണയം വെച്ചിട്ടുണ്ട്. സ്വർണവില കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെ വായ്പ വെക്കുന്നത് എത്രത്തോളം ഗുണം ചെയ്യും? 

നിലവിലെ ഉയർന്ന സ്വർണ്ണവില, ലോൺ-ടു-വാല്യൂ അനുപാതം വായ്പ എടുക്കുന്നവർക്ക് കൂടുതൽ അനുകൂലമാണ്. ഉദാഹരണത്തിന്, ഇന്ത്യയിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആർബിഐ മാനദണ്ഡങ്ങൾ അനുസരിച്ച് 75% വരെ   സ്വർണ്ണ വായ്പ നൽകുന്നതിന് സാധിക്കും. വിപണിയിൽ സ്വർണത്തിന്റെ മൂല്യം കൂടുന്തോറും സ്വർണം ഈടായി സൂക്ഷിക്കുന്നതിലൂടെ കൂടുതൽ വായ്പയെടുക്കാൻ കഴിയും, സ്വർണവായ്പകൾ ഉടനടിയുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ആകർഷകമായ  വഴിയായി മാറുന്നതിന് ഈ ഘടകം സഹായിക്കുന്നു.

Latest Videos


തിരിച്ചടവ് പദ്ധതി, വായ്പയുടെ കാലാവധി തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സ്വർണ്ണ വായ്പകൾക്ക് സാധാരണയായി മറ്റ് തരത്തിലുള്ള വായ്പകളേക്കാൾ കുറഞ്ഞ പലിശയാണ് ഈടാക്കുന്നത്.   ഇതും സ്വർണവായ്പകളോടുള്ള പ്രിയം കൂട്ടുന്നു.വിപുലമായ പേപ്പർവർക്കുകൾ, ക്രെഡിറ്റ് പരിശോധനകൾ, ദൈർഘ്യമേറിയ അംഗീകാര പ്രക്രിയ എന്നിവ സ്വർണ്ണ വായ്പയിലില്ല.   പെട്ടെന്നുള്ള സാമ്പത്തിക സഹായം  സ്വർണ്ണ വായ്പകളെ ആകർഷകമാക്കി മാറ്റുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ളവർക്ക് സ്വർണ്ണ വായ്പ ഉപയോഗപ്രദമാണ്. പരമ്പരാഗത വായ്പകളിൽ നിന്ന് വ്യത്യസ്തമായി, ഇവയ്ക്ക് ക്രെഡിറ്റ് പരിശോധന ആവശ്യമില്ല. പണയം വയ്ക്കുന്ന സ്വർണത്തിന്റെ മൂല്യവും പരിശുദ്ധിയുമാണ് വായ്പ കൊടുക്കുന്നവർ പ്രാഥമികമായി ശ്രദ്ധിക്കുന്നത്.

vuukle one pixel image
click me!