ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? പലിശ രഹിതമായി കുടിശ്ശിക അടച്ചുതീർക്കാൻ വഴികളുണ്ട്

പലിശ രഹിത കാലയളവ് അഥവാ ഗ്രേസ് പിരീഡിൽ  കാർഡ് ഉടമകൾക്ക് പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയേഗിക്കാൻ കഴിയും

Credit card interest free period how to use it

കയ്യിലെ ക്യാഷ് തീർന്നാൽ  ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കുന്നവരാണ് കൂടുതലും. പലപ്പോഴും ക്രെഡിറ്റ് കാർഡ് ഇല്ലാതെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാനാകില്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട് കാര്യങ്ങൾ.   പേയ്മെന്റുകൾ നടത്തുന്നതിനുള്ള  ജനപ്രിയവും സൗകര്യപ്രദവുമായ മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. മാത്രമല്ല   ക്രെഡിറ്റ് കാർഡുകൾ വിവിധ റിവാർഡുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. എന്നാൽ പലരും ക്രെഡിറ്റ് കാർഡ് ആനൂകൂല്യങ്ങൾ ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.  പലിശ രഹിത കാലയളവ് അഥവാ ഗ്രേസ് പിരീഡിൽ  കാർഡ് ഉടമകൾക്ക് പലിശയില്ലാതെ ക്രെഡിറ്റ് കാർഡ് ഉപയേഗിക്കാൻ കഴിയും.

എന്താണ് പലിശ രഹിത കാലയളവ്

Latest Videos

ഒരു ക്രെഡിറ്റ് കാർഡ് ഇടപാടിന്റെ തീയതി മുതൽ, ആ പ്രത്യേക ഇടപാടിന്റെ ബില്ലിന്റെ അവസാന തീയതി വരെയുള്ള കാലയളവാണ്  പലിശ രഹിത കാലയളവ്.  ഇക്കാലയളവിൽ,  പലിശ ഈടാക്കാതെ മുഴുവൻ കുടിശ്ശികയും കാർഡ് ഉടമകൾക്ക് തിരിച്ചടയ്ക്കാവുന്നതാണ്. പലിശ രഹിത കാലയളവ് സാധാരണയായി 20 മുതൽ 50 ദിവസം വരെയാണ്. ക്രെഡിറ്റ് കാർഡ് ഇഷ്യൂവറുടെ നയവും മറ്റും അനുസരിച്ച് കാലയളവ്  വ്യത്യാസപ്പെടാം.

എങ്ങനെ പ്രയോജനപ്പെടുത്താം?

പലിശ ചെലവുകൾ ലാഭിക്കണമെന്നനുള്ളവർക്ക് ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താവുന്നതാണ്. അതായത് ഗ്രേസ് പിരീഡിനുള്ളിൽ മുഴുവൻ കുടിശ്ശികയും അടയ്ക്കുന്നതിലൂടെ, കാർഡ് ഉടമകൾക്ക്  പലിശ നൽകുന്നത് ഒഴിവാക്കാം. ഇത് ക്രെഡിറ്റ് കാർഡ് ഉപയോഗം ചെലവ് കുറഞ്ഞതാക്കാനുമിടയാക്കുന്നു.

ക്രെഡിറ്റ് കാർഡ് നേട്ടങ്ങൾ പരമാവധിയാക്കാം

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സമയബന്ധിതമായും നിശ്ചിത തീയതിക്ക് മുമ്പായി നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. നിശ്ചിത തീയതി കഴിഞ്ഞാൽ പലിശ രഹിത കാലയളവിന്റെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് മാത്രമല്ല, പിഴയും നൽകേണ്ടിവരും

നിശ്ചിത തീയതിക്കകം മൊത്തം കുടിശ്ശിക അടച്ച് ബാലൻസ് ക്ലിയർ ചെയ്യുകയാണ് മിക്കവരുടെയും ലക്ഷ്യം. എന്നാൽ  കുടിശ്ശികയുള്ള മിനിമം തുക മാത്രം അടയ്ക്കുന്നത് പിഴകളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെങ്കിലും പലിശ രഹിത കാലയളവ് പ്രയോജനപ്പെടുത്താനാകില്ല

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ചെലവുകളെക്കുറിച്ച്  കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട് അത്യാവശ്യമാണ്. കാർഡ് ഉപയോഗം ശ്രദ്ധയോടെയല്ലെങ്കിൽ അധികച്ചെലവിലൂടെ കടം കുമിഞ്ഞുകൂടും, മാത്രമല്ല പലിശരഹിത കാലയളവിനുള്ളിൽ കുടിശ്ശിക തിരിച്ചടയ്ക്കുന്നതുപോലും വെല്ലുവിളിയാകും.

ചില ക്രെഡിറ്റ് കാർഡ് വിതരണക്കാർ, ഒരു നിശ്ചിത കാലയളവിലേക്ക് ട്രാൻസ്ഫർ ചെയ്ത തുകയ്ക്ക് പലിശ രഹിത കാലയളവ് നൽകിക്കൊണ്ട് ബാലൻസ് ട്രാൻസ്ഫർ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. ഉയർന്ന പലിശയുള്ള കടം ഏകീകരിക്കുന്നതിനും പലിശ ലാഭിക്കുന്നതിനുമുള്ള ഒരു മാർഗമാണിത്.

കാലതാമസം ഇല്ലാതെ, സമയബന്ധിതമായ തിരിച്ചടവുകൾ ഉറപ്പാക്കാൻ  ഓട്ടോ പേയ്മെന്റ് സൗകര്യം സജ്ജമാക്കാം. അങ്ങനെയെങ്കിൽ ഗ്രേസ് പിരീഡ് നഷ്ടമാവുകയുമില്ല.

vuukle one pixel image
click me!