മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിക്കുന്നുണ്ടോ? നഷ്ടം വരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മ്യൂച്വൽ ഫണ്ടിൽ,  മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, ലോഡ് ഫീസ് തുടങ്ങിയ ചെലവുകൾ ഉൾപ്പെടുന്നുണ്ട്

Mutual fund sip investors need to know these factors

അടുത്തിടെയായി മ്യൂച്വൽ ഫണ്ടിൽ മാസം തോറും നിശ്ചിതുക നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനവാണുണ്ടായത്.മുതിർന്നവരും, യുവാക്കളുമെല്ലാം  നിക്ഷേപം തുടങ്ങുന്നതിനാൽ ഇന്ന് ഒരു ജനപ്രിയനിക്ഷേപങ്ങളിലൊന്നായി മാറിയിട്ടുണ്ട്  മ്യുച്വൽഫണ്ട് നിക്ഷേപങ്ങൾ .  സിസ്റ്റമാറ്റിക് ഇൻവെസ്റ്റ് മെന്റ് പ്ലാ‍ൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ  15,245 കോടി രൂപയിലെത്തിയിരുന്നു. മാസാമാസ നിശ്ചിത തുക നിക്ഷേപിക്കുന്ന,  ദീർഘകാല ലക്ഷ്യങ്ങളുള്ള റീട്ടെയിൽ നിക്ഷേപകർക്കും മ്യൂച്വൽഫണ്ട് എസ്ഐപി ബെസ്റ്റ് ഓപ്ഷനാണ്. എന്നാൽ ഇതിൽ  നിക്ഷേപിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

 

Latest Videos

തെരഞ്ഞെടുക്കാം മികച്ച മ്യുച്വൽ ഫണ്ട് സ്കീം

എസ്‌ഐ‌പിയിൽ നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് തന്നെ നിക്ഷേപകർക്ക്  എത്രത്തോളം റിസ്ക് എടുക്കാൻ കഴിയും എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. മാത്രമല്ല അവരവരുടെ  സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ  മ്യൂച്വൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുകയും വേണം. നിരവധി മ്യുച്വൽ ഫണ്ട്  സ്കീമുകൾ ഇന്നുണ്ട്. അപകട സാധ്യതയും, വരുമാനവും ഓരോന്നിനും വ്യത്യസ്തവുമായിരിക്കും. നികുതി ലാഭിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങൾക്ക്  ഇഎൽഎസ്എസ് (ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീം) തിരഞ്ഞെടുക്കാം. ഇതിന് മൂന്ന് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.

 

ഫണ്ട് മാനേജരെ കുറിച്ച് കൃത്യമായി മനസിലാക്കുക

 

ആദ്യം നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യേണ്ടതുണ്ട്.  പിന്നീട് ഫണ്ട് മാനേജർമാരെപ്പറ്റിയും,  മുൻകാല റെക്കോർഡുകളും പരിശോധിക്കുക. പൊതുവെ ഈ വിവരങ്ങൾ ഈസിയായി ലഭിക്കുന്നതാണ്.

 

 പഠിക്കാം എംഎഫ് ഹോൾഡിംഗ് കമ്പനികളെക്കുറിച്ച്

 

നിക്ഷേപം തുടങ്ങും മുൻപ്, മ്യൂച്വൽ ഫണ്ട് സ്കീമിന്റെ ഹോൾഡിംഗുകൾ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം  നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കുമെന്നുള്ള വിവരങ്ങൾ ഇത് വഴി അറിയാൻ കഴിയും.  നിങ്ങളുടെത്   ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടാണെങ്കിൽ, മുഴുവൻ തുകയും വിവിധ കമ്പനികളിലേ ഇക്വിറ്റികളിൽ നിക്ഷേപിക്കും.

 

മ്യൂച്വൽ ഫണ്ട് ഫീസും, മറ്റ് ചെലവുകളും എത്രയെന്നറിയുക

മ്യൂച്വൽ ഫണ്ടിൽ,  മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, ലോഡ് ഫീസ് തുടങ്ങിയ ചെലവുകൾ ഉൾപ്പെടുന്നുണ്ട്.  ഇത്തരം ഫീസുകൾ കാലക്രമേണ നിങ്ങളുടെ റിട്ടേണുകളെ ബാധിക്കും. അതിനാൽ ചെലവ് കുറഞ്ഞ നിരക്കിലുള്ള എം എഫുകൾ കണ്ടെത്തുക

vuukle one pixel image
click me!