ഇതാ ആറ് പാട്ടുകള്‍; 'വര്‍ഷങ്ങള്‍ക്ക് ശേഷം' ജൂക്ബോക്സ് എത്തി

By Web Team  |  First Published Mar 15, 2024, 6:26 PM IST

വിനീത് ശ്രീനിവാസന്‍റേത് തന്നെയാണ് തിരക്കഥ

Varshangalkku Shesham songs jukebox pranav mohanlal vineeth sreenivasan Amrit Ramnath nsn

മലയാള ചലച്ചിത്രമേഖലയിൽ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്. വീണ്ടുമൊരു വിനീത് ശ്രീനിവാസൻ മാജിക് ബിഗ് സ്ക്രീനിൽ ഉറപ്പ് നൽകി എത്തുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ആറ് ഗാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് പാട്ടുകള്‍ കൂടി ചിത്രത്തിലുണ്ട്. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളിൽ എത്തിക്കുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത നിർമ്മാണ കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസ്, മെറിലാൻഡ് സിനിമാസ് നിർമ്മിച്ച ഹൃദയത്തിൻ്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകക്കാണ് ചിത്രത്തിൻ്റെ ഓഡിയോ റൈറ്റ്സും ഓവർസീസ് റൈറ്റ്സും വിറ്റുപോയത്. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ കല്യാൺ ജ്വല്ലേഴ്സാണ് ചിത്രത്തിൻ്റെ മാർക്കറ്റിംഗ് പാർട്ണർ.

Latest Videos

ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്, പർച്ചേസിംഗ് മാനേജർ - ജയറാം രാമചന്ദ്രൻ, വരികൾ - ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, ഓഡിയോഗ്രാഫി - വിപിൻ നായർ, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, ത്രിൽസ് - രവി ത്യാഗരാജൻ, കളറിസ്റ്റ് - ശ്രിക് വാര്യർ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്ത്സ്, ടൈറ്റിലർ - ജെറി, സബ് ടൈറ്റിൽസ് - വിവേക് രഞ്ജിത്ത്, പ്രോമോ കട്സ് - കട്‌സില്ല Inc, പി ആർ ഓ ആതിര ദിൽജിത്. ഓഡിയോ പാർട്ണർ - തിങ്ക് മ്യൂസിക്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ - ഫാഴ്‌സ് ഫിലിം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്.

ALSO READ : തെന്നിന്ത്യന്‍ സിനിമകളില്‍ ഈ വര്‍ഷം രണ്ടാം സ്ഥാനത്ത്! 'മഞ്ഞുമ്മല്‍ ബോയ്‍സി'ന് മുന്നിലുള്ളത് ഒരേയൊരു ചിത്രം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image