അന്‍വര്‍ അമന്‍റെ സം​ഗീതം; 'ബെസ്റ്റി'യിലെ വീഡിയോ ഗാനം എത്തി

By Web Desk  |  First Published Jan 7, 2025, 3:31 PM IST

ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം


അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനു സമദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ബെസ്റ്റി. മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന സിനിമയ്ക്ക് ശേഷം ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിലെ ഒരു വീഡിയോ ​ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജലീൽ കെ ബാവ എഴുതിയ വരികൾക്ക് അൻവർ അമൻ സംഗീതം പകർന്ന്
അഫ്സൽ, സിയാ ഉൾ ഹഖ്, ഫാരിഷ ഹുസൈൻ എന്നിവർ ആലപിച്ച മഞ്ചാടി കടവിൽ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദ്ദിഖ്, ഹരീഷ് കണാരൻ, നിർമൽ പാലാഴി, അബു സലിം, ഉണ്ണി രാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്‍മാന്‍, അംബി, തിരു, ശ്രവണ, സോന നായർ, മെറീന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയശ്രീ, മനോഹരിയമ്മ, അന്ന ചാക്കോ, പ്രതിഭ പ്രതാപ് ചന്ദ്രൻ, ദീപ, സന്ധ്യ മനോജ്‌ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.

Latest Videos

നിസ്സാര സംഭവത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ഭാര്യയ്ക്കും ഭർത്താവിനും ഇടയിലേക്ക് ഒരു സുഹൃത്ത് വരുന്നതും അതിനെ തുടർന്നുണ്ടാകുന്ന രസകരമായ തമാശകളും സമന്വയിപ്പിച്ച് ദൃശ്യവത്കരിക്കുന്ന സിനിമയാണ് ബെസ്റ്റി. ഔസേപ്പച്ചൻ ഒരുക്കുന്ന പാട്ടുകൾക്ക് ഒപ്പം പഴയ ഹിറ്റ് മാപ്പിള പാട്ടുകളും ഈ സിനിമയുടെ പ്രത്യേകതയാണ്. പാർക്കിംഗ് എന്ന കഴിഞ്ഞ വർഷത്തെ ഹിറ്റ്‌ തമിഴ് സിനിമയുടെ ഛായാഗ്രാഹകനായ ജിജു സണ്ണി ബെസ്റ്റിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നു. 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ചിത്രമാണ് ബെസ്റ്റി. ഷിബു ചക്രവർത്തി, ജലീൽ കെ ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല എന്നിവരുടെ വരികൾക്ക്  ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല തുടങ്ങിയവർ സംഗീതം പകരുന്നു. ജാവേദ് അലി, മാർക്കോസ്, അഫ്സൽ, സച്ചിൻ ബാലു, സിയ ഉൾ ഹഖ്, നിത്യ മാമ്മൻ, അസ്മ കൂട്ടായി,  
ഷഹജ മലപ്പുറം, ഫാരിഷ ഹുസൈൻ, റാബിയ അബ്ബാസ് എന്നിവരാണ് ഗായകർ. 

ഒറിജിനൽ സ്കോർ ഔസേപ്പച്ചൻ, എഡിറ്റർ ജോൺ കുട്ടി, കഥ പൊന്നാനി അസീസ്, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കല ദേവൻ കൊടുങ്ങല്ലൂർ, ചമയം റഹിം കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ് ബുസി ബേബി ജോൺ, സ്റ്റിൽസ് അജി മസ്കറ്റ്, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് സെന്തിൽ പൂജപ്പുര, സംഘട്ടനം ഫിനിക്സ് പ്രഭു, സൗണ്ട് ഡിസൈൻ എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ തൻവിൻ നസീർ, അസിസ്റ്റന്റ് ഡയറക്ടർ രനീഷ് കെ ആർ, സമീർ ഉസ്മാൻ, ഗ്രാംഷി എ എൻ, സാലിഹ് എം വി എം, സാജൻ മധു, പ്രൊഡക്ഷൻ ഇൻ ചാർജ് റിനി അനിൽകുമാർ, കൊറിയോഗ്രാഫി രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര, മാർക്കറ്റിങ് ടാഗ് 360 ഡിഗ്രി, പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. കുളു, മണാലി, മുംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ബെസ്റ്റി ജനുവരി 24ന് പ്രദർശനത്തിനെത്തും. പി ആർ ഒ- എ എസ് ദിനേശ്.

ALSO READ : മലയാളത്തില്‍ നിന്ന് ക്രിക്കറ്റ് പശ്ചാത്തലമാക്കുന്ന സ്പോര്‍ട്‍സ് മൂവി വരുന്നു

click me!